
ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ ഫ്ലാറ്റിന്‍റെ 14മത്തെ നിലയില്‍ നിന്ന് വീണ് മരണപ്പെട്ട ഡോക്ടറുടെ മരണത്തില്‍ സംശയങ്ങളുമായി പൊലീസ്. 35 വയസുള്ള വനിത ഡോക്ടറാണ് താമസിക്കുന്ന 14മത്തെ നിലയിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
ആത്മഹത്യയാണ് നടന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേ സമയം പൊലീസിന്‍റെ സംശയത്തിനെതിരെ കുടുംബം രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം മരണപ്പെട്ട വനിത ഡോക്ടര്‍ അമ്മയ്ക്കൊപ്പമാണ് ഈ ഫ്ലാറ്റില്‍ താമസം. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി അമ്മ ഇളയമകളുടെ വീട് സന്ദര്‍ശനത്തിന് പോയതിനാല്‍ ഇവര്‍ ഇവിടെ ഒറ്റയ്ക്കാണ് എന്നാണ് പൊലീസ് പറയുന്നത്.
ഫ്ലാറ്റിലെ കാവല്‍ക്കാര്‍ മുകളില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ താഴെപതിക്കുന്നത് കേട്ട് പരിശോധിച്ചപ്പോഴാണ് മുകളില്‍ നിന്നും വീണ് മരണപ്പെട്ട രീതിയില്‍ വനിത ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട വനിത ഡോക്ടര്‍ ഡിപ്രഷനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നാണ് ബിഷാക്ക് പൊലീസ് സ്റ്റേഷന്‍ എസ്എച്ചഒ ആരതി ചൌഹാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് പ്രഥമികമായി പറയുന്നതെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam