വന്ധ്യതാ ചികിത്സയ്ക്ക് സ്വന്തം ബീജം ഉപയോഗിച്ച് തട്ടിപ്പ്; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

By Web TeamFirst Published Jun 26, 2019, 1:08 PM IST
Highlights

ഡോക്ടറുടെചികിത്സയിലൂടെ ജനിച്ച കുട്ടി യഥാര്‍ത്ഥ പിതാവിനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

ഒട്ടാവ: വന്ധ്യതാ ചികിത്സയുടെ പേരില്‍ സ്വന്തം ബീജവും മറ്റുള്ളവരുടെ ബീജവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ഡോക്ടര്‍ക്കെതിരെ വ്യാപകമായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ലൈസന്‍സ് റദ്ദാക്കിയതിന് പുറമെ 30 ദിവസത്തിനുള്ളില്‍ ഇയാള്‍ 10,730 ഡോളര്‍ പിഴയും അടയ്ക്കണം.

പരാതികള്‍ ലഭിച്ചതോടെ അച്ചടക്ക സമിതി 2016 മുതലാണ് ഡോക്ടറുടെ തട്ടിപ്പുകള്‍ അന്വേഷിച്ച് തുടങ്ങിയത്. പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ 80-കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. വന്ധ്യതാ ചികിത്സയില്‍ 11 പേര്‍ക്ക് സ്വന്തം ബീജം തന്നെയാണ് ഡോക്ടര്‍ ഉപയോഗിച്ചത്.

ഡോക്ടറുടെചികിത്സയിലൂടെ ജനിച്ച കുട്ടി യഥാര്‍ത്ഥ പിതാവിനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പാരമ്പര്യ രോഗം ഉള്ളതായി കണ്ടെത്തിയ കുട്ടിയുടെ കുടുംബത്തില്‍ ആര്‍ക്കും ഇത്തരത്തില്‍ ഒരു അസുഖമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതോടെ സംഭവത്തില്‍ ഡോക്ടറുടെ പങ്ക് വ്യക്തമാകുകയായിരുന്നു. 

2014-ല്‍ സ്ത്രീകളില്‍ തെറ്റായ ബീജം നിക്ഷേപിച്ചതിന്‍റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട ഡോക്ടര്‍ അത് കയ്യബദ്ധമായിരുന്നു എന്നാണ് അന്ന് പറഞ്ഞത്.

click me!