
കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) ഗുരുതരമായി പരിക്കേറ്റ രണ്ടു വയസ്സുകാരിയുടെ (Two Years Old child) ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ.കുഞ്ഞിന് സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല എങ്കിലും പറയുന്ന കാര്യങ്ങളോട് പ്രതികരിച്ച് തുടങ്ങിയതായി മുഖഭാവത്തിലൂടെ അറിയിക്കുന്നു.
ആഹാരം കഴിക്കാനും സാധിക്കുന്നുണ്ട്. കുഞ്ഞിന്‍റെ ഇടത് കൈക്ക് സംഭവിച്ച ഒടിവിന് ശസ്ത്രക്രിയ നടത്തേണ്ടി വരും. ഇക്കാര്യത്തിൽ വൈകാതെ മെഡിക്കൽ സംഘം തീരുമാനമെടുക്കും. മരുന്നുകളും, ഫിസിയോ തെറാപ്പിയുമാണ് നിലവിൽ തുടരുന്നത്. ആശുപത്രിയിലെത്തിച്ച ശേഷം കുട്ടിയ്ക്ക് പനിയോ അപസ്മാരമോ ഉണ്ടാകാത്തതും ആശ്വാസമായി.
അതേസമയംകേസിൽ അമ്മയ്ക്കെതിരെ നടപടികൾ കടുപ്പിക്കാൻ പൊലീസ് ഒരുങ്ങുകയാണ്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം നിലവിൽ രജിസ്റ്റർ ചെയ്ത കേസിൽ അമ്മയെ ഇനിയും ചോദ്യം ചെയ്യും. അതേസമയം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം സംസാര ശേഷിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്‍റണി ടിജിനെതിരെ ആരും മൊഴി നൽകിയിട്ടില്ല. ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറഞ്ഞത്. സിഡബ്ല്യൂസിയുടെ കൗൺസിലിംഗിന് ശേഷം സഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറഞ്ഞു.
എന്നാൽ കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റെന്ന് ഡോക്ടർമാരും വ്യക്തമാക്കി. ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.
പ്രായപൂര്‍ത്തിയാവാത്ത മകന്‍ (minor son) ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് (Driving) രക്ഷകര്‍ത്താവിന് (Father) 25000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി (Court). കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കേരള പൊലീസാണ് (Kerala Police) വിവരങ്ങള്‍ ഫേസ്ബുക്ക് (Facebook page) പേജില്‍ പങ്കുവെച്ചത്. തനിക്ക് ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി ഇയാള്‍ തയ്യാറാക്കിയ ശബ്ദ സന്ദേശത്തിലെ വിവരങ്ങളും പൊലീസ് കുറിപ്പില്‍ പങ്കുവെച്ചു. പണമുണ്ടാക്കാനും തടവുശിക്ഷ അനുഭവിക്കാനും നമുക്ക് സാധിക്കുമെന്നും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച് അപകടം സംഭവിച്ചാലോ മറ്റുള്ളവര്‍ക്ക് അപകടം സംഭവിച്ചാലോ നമ്മള്‍ക്ക് സഹിക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം നല്‍കരുതെന്നും ഇയാള്‍ സന്ദേശത്തില്‍ പറഞ്ഞു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബഹു. കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്‌സ് മെസേജില്‍ ആ രക്ഷാകര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്...'ആരും ഇത് ആവര്‍ത്തിക്കരുത് 25000 രൂപ പോയിക്കിട്ടും. എന്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, നാട്ടുകാരില്‍ നിന്നോ കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും സംഘടിപ്പിക്കാന്‍ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല. ഒരു ദിവസമോ ഒരു വര്‍ഷമോ രക്ഷിതാവിന് തടവും പ്രശ്‌നമല്ല. വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതും, 25 വയസു വരെ മകന് ലൈസന്‍സ് എടുക്കാന്‍ പറ്റാത്തതും കാര്യമാക്കേണ്ട. പ്രായപൂര്‍ത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാല്‍? ഇവന്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവന്‍ അപകടത്തിലായാല്‍? ആ രംഗങ്ങള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? 'നമ്മുടെതാണ് മക്കള്‍ 'എന്ന ചിന്ത മാത്രം നമ്മളില്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും പ്രായപൂര്‍ത്തിയാവാതെ ലൈസന്‍സില്ലാതെ ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നല്‍കില്ല.... അവന്‍ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല......
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam