
സുൽത്താൻ ബത്തേരി: വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ (Religious pries) പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി (Native of Malappuram Kuzhimanna) അബ്ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പൊലീസ് (Police) അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്ന് ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. അഹ്ലുസ്സുന്ന എഡ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിലായിരുന്നു സാമ്പത്തിക തട്ടിപ്പ്. തമിഴ്നാട്ടിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
ബത്തേരി സ്വദേശിയില്‍നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അബ്ദുള്‍മജീദ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റു സ്റ്റേഷനുകളിലും സമാനമായ പരാതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. 'അഹ്ലുസുന്ന എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്' എന്ന സന്നദ്ധസംഘടനയുടെ മറവില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു അബ്ദുള്‍ മജീദിന്റെ വാഗ്ദാനം. ഈ വിധത്തില്‍ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം.
ബത്തേരി സ്വദേശിയില്‍നിന്ന് വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് 2020-ല്‍ രണ്ടുതവണകളായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെങ്കിലും വീട് നിര്‍മിച്ചുനല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറു മാസംകൊണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വീട് നിര്‍മിച്ചുനല്‍കുന്നതിനുവേണ്ടി ചെറിയൊരു തുക മുന്‍കൂറായി വേണമെന്നും ബാക്കി തുക സ്‌പോണ്‍സറില്‍നിന്ന് കണ്ടെത്തുമെന്നും പറഞ്ഞായിരുന്നു ആളുകളില്‍നിന്നും പ്രതി പണം കൈപ്പറ്റിയിരുന്നത്.
Ukraine crisis : യുദ്ധവിരുദ്ധ പ്രതിഷേധം: സമാധാന സന്ദേശവുമായി വിദ്യാർത്ഥികൾ തെരുവിൽ
ഇവരുടെ നേതൃത്വത്തില്‍ മുമ്പ് ചിലര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്‌പോണ്‍സര്‍മാര്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതിനാലാണ് വീട് നിര്‍മിച്ചു നല്‍കാനാവാതെ പോയതെന്നാണ് പ്രതിയുടെ വാദം.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര (Neyyattinkara) കവിളാകുളത്തു 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍ (Foud dead). മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍ (Stephen-45), ഭാര്യ പ്രമീള (Praveena-37) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റീഫന്‍ ആറയൂര്‍ നിവാസിയും പ്രമീള മാറാടി സ്വദേശിയുമാണ്. വൈകീട്ട് അഞ്ചുമണിക്കാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.
ദമ്പതികള്‍ തൂങ്ങിമരിച്ച വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലേക്കും മാറ്റി. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്റ്റീഫന്‍ ക്വാറി തൊഴിലാളിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam