
മഹാബലിപുരം: മലയാളികളായ കോളേജ് വിദ്യാര്‍ത്ഥികളെയും ഐടി പ്രൊഫണലുകളെയും കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ രാത്രികാല ലഹരി പാര്‍ട്ടികള്‍ വ്യാപകമാകുന്നു. ഫെയ്സ്ബുക്ക് വാട്ടസാപ്പ് കൂട്ടായ്മകളിലൂടെയാണ് ലഹരി പാര്‍ട്ടികളിലേക്കുള്ള രജിസ്ട്രേഷന്‍ നടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 175 പേരെയാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.
മഹാബലിപുരത്തെ ഇസിആര്‍ റോഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ നടത്തിയത്. വാട്ട്സ്പ്പിലൂടെ ലഹരി പാര്‍ട്ടിക്കായി പ്രത്യേക ഗ്രൂപ്പും പ്രവര്‍ത്തിച്ചിരുന്നു. ഫെയ്സ് ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും ഒത്തുകൂടിയാണ് മലയാളികളടക്കം തമിഴ്നാട്ടിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടിക്ക് എത്തിയത്.
നാല് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു പരിശോധന. മദ്യവും നാലരകിലോ കഞ്ചാവും ലഹരിഗുളികളും കൊക്കെയ്നും അടക്കം പിടിച്ചെടുത്തു. ഒറ്റപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ ഇത്തരം പാര്‍ട്ടികള്‍ പതിവായിരുന്നവെന്ന് പൊലീസ് പറയുന്നു. ആഡംബര കാറുകളിലും ബൈക്കുകളിലുമായാണ് ഇവര്‍ ലഹരി പാര്‍ട്ടിക്ക് എത്തിയത്.
റിസോര്‍ട്ടിന്‍റെ നടത്തിപ്പുകാരായ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് പൊള്ളാച്ചിയിലെ സേത്തുമടയിലെ റിസോര്‍ട്ടില്‍ നിന്ന് സമാനമായി മലയാളികള്‍ ഉള്‍പ്പടെ 165പേരെ പൊലീസ് പിടികൂടിയിരുന്നു. സേലം, ബംഗ്ലൂരു എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചും ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കുകയാണ്.വനാതിര്‍ത്തികളിലുള്ള റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് നിരീക്ഷണം. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് പൂട്ടി സീല്‍ ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam