കണ്ടാൽ കൊറിയർ സെന്‍റർ, ആർക്കും ഒരു സംശയം തോന്നില്ല! പക്ഷേ എൻസിബി കണ്ടെടുത്തത് 900 കോടിയുടെ ലഹരി മരുന്ന്

Published : Nov 16, 2024, 02:18 AM ISTUpdated : Nov 18, 2024, 10:54 PM IST
കണ്ടാൽ കൊറിയർ സെന്‍റർ, ആർക്കും ഒരു സംശയം തോന്നില്ല! പക്ഷേ എൻസിബി കണ്ടെടുത്തത് 900 കോടിയുടെ ലഹരി മരുന്ന്

Synopsis

മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരെയുള്ള ഞങ്ങളുടെ വേട്ടയാടൽ നിർദയം തുടരുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു

ദില്ലി: കൊറിയർ സെന്‍ററിൽ നടത്തിയ പരിശോധയിൽ പിടിച്ചെടുത്തത്  900 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന്. ദില്ലിയിലെ കൊറിയർ സെന്‍ററിൽ നടത്തിയ റെയ്ഡിലാണ് വൻ തോതിൽ ലഹരി മരുന്ന് പിടിയിലായത്. 900 കോടി രൂപ വിലയുള്ള 82.53 കിലോ ഹൈഗ്രേഡ് കൊക്കേയ്നാണ് പിടികൂടിയത്. കൊറിയർ സെന്‍ററിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യുറോ നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആ ഫോട്ടോ കണ്ട രേഖ ഉറപ്പിച്ചു, വിടില്ല! പിന്നാലെ സഹോദരന് വിവാഹം ആലോചിച്ചു, കുടുങ്ങിയത് 'മാട്രിമോണി' തട്ടിപ്പ്

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. എൻ സി ബി ഇന്ന് 82.53 കിലോഗ്രാം ഉയർന്ന ഗ്രേഡ് കൊക്കെയ്നാണ് കണ്ടുകെട്ടിയത്. ഒറ്റദിവസത്തിനുള്ളിൽ നിയമവിരുദ്ധ മയക്കുമരുന്ന് പിടികൂടുന്ന ഇത്തരം വലിയ മുന്നേറ്റങ്ങൾ മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രകടമാക്കുന്നുവെന്നും ഷാ കുറിച്ചു. മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരെയുള്ള ഞങ്ങളുടെ വേട്ടയാടൽ നിർദയം തുടരുമെന്നും ആഭ്യന്തരമന്ത്രി വിവരിച്ചു.

വിദേശത്ത് നിന്നെത്തിച്ച ട്രോളി ബാഗിനുള്ളിൽ വെളുത്ത പൊടി; പരിശോധിച്ചപ്പോൾ 42 കോടി വിലവരുന്ന 4.2 കിലോ കൊക്കൈൻ

അതിനിടെ പാറ്റ്നയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത 42 കോടി വിലവരുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി എന്നതാണ്. ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് സംഘമാണ് ഏകദേശം 4.2 കിലോഗ്രാം കൊക്കയ്ൻ പരിശോധനയിൽ പിടികൂടിയത്. ഇത് വിദേശത്തു നിന്ന് അതീവ രഹസ്യമായി ഇന്ത്യയിൽ എത്തിച്ചതാണ്. ഒരാളെ പരിശോധനയ്ക്കിടെ പിടികൂടിയിട്ടുണ്ട്. ഡി ആർ ഐ അധികൃതർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ബിഹാറിലെ മുസഫർപൂരിൽ നടത്തിയ പരിശോധനയിൽ ഒരു ട്രോളി ബാഗിൽ നിന്ന് 4.2 കിലോഗ്രാം വെളുത്ത പൊടി കണ്ടെത്തി. ഇത് എന്താണെന്ന് തിരിച്ചറിയാൻ വേണ്ടി ഡി ആർ ഐ ഉദ്യോഗസ്ഥർ തങ്ങളുടെ എൻ ഡി പി എസ് ഫീൽഡ് കിറ്റിങ് ഉപയോഗിച്ച്  സാമ്പിൾ പരിശോധന നടത്തുകയും കൊക്കൈൻ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തായ്ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിൽ എത്തിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം