'110 ദിവസം അധ്വാനം, ഏഴായിരം രൂപമുടക്കിയാൽ ലാഭം 50000', അപാർട്ട്മെന്റിൽ ഹൈടെക് കഞ്ചാവ് കൃഷി, യുവാവ് പിടിയിൽ

Published : Nov 13, 2024, 08:04 AM ISTUpdated : Nov 13, 2024, 08:34 AM IST
'110 ദിവസം അധ്വാനം, ഏഴായിരം രൂപമുടക്കിയാൽ ലാഭം 50000', അപാർട്ട്മെന്റിൽ ഹൈടെക് കഞ്ചാവ് കൃഷി, യുവാവ് പിടിയിൽ

Synopsis

അപാർട്ട്മെന്റിൽ നൂതന സാങ്കേതിക വിദ്യയിൽ കഞ്ചാവ് തോട്ടം. കൃത്രിമ സൂര്യപ്രകാശം ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ മാസങ്ങളായി കഞ്ചാവ് കൃഷി. യുവാവ് അറസ്റ്റിൽ  

ഗ്രേറ്റർ നോയിഡ: അപാർട്ട്മെന്റിൽ നൂതന സാങ്കേതിക വിദ്യയിൽ സജ്ജമാക്കിയത് കഞ്ചാവ് തോട്ടം. 50ലേറ ചെടി ചട്ടികളിൽ നാല് മാസത്തിലേറെയായ വളർത്തിയ കഞ്ചാവ് തോട്ടമാണ് ലഹരിമുക്ത സ്ക്വാഡിന്റെ സംയുക്ത റെയ്ഡിൽ കണ്ടെത്തിയത്. ഡാർക്ക് വെബ്ബിലൂടെ കഞ്ചാവ് കച്ചവടം ഈസിയായി നടത്തിയിരുന്ന യുവാവിനേക്കുറിച്ച് അടുത്തിടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. രാഹുൽ ചൌധരി എന്ന യുവാവിനേയാണ് ലക്ഷങ്ങൾ വില വരുന്ന കഞ്ചാവും കഞ്ചാവ് ചെടികളുമായി പിടികൂടിയത്. രണ്ട് നിലകളിലായുള്ള കഞ്ചാവ് തോട്ടത്തിൽ രണ്ടാം നിലയിലെ കഞ്ചാവ് ചെടികളിൽ ഏറെയും വിളവെടുത്ത നിലയിലാണ് ഉള്ളത്. 7000 രൂപ വരെ മുതൽ മുടക്കിൽ നൂറ് മുതൽ നൂറ്റിപ്പത്ത് ദിവസം വരെ കഞ്ചാവ് ചെടി വളർത്തിയാൽ 50000 രൂപയിലേറെ ലാഭം നേടുമെന്നതിനാലാണ് കൃഷി ആരംഭിച്ചതെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവിനേക്കാൾ പ്രീമിയം ക്വാളിറ്റിയിലുള്ള കഞ്ചാവ് ചെടികൾക്കായി വിദേശത്ത് നിന്ന് വരെ ഡാർക്ക് വെബ്ബിലൂടെ യുവാവ് വിത്തുകൾ എത്തിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. 

നാർക്കോട്ടിക്സ് ഡിപാർട്ട്മെന്റും പ്രാദേശിക പൊലീസും ചേർന്നുള്ള റെയ്ഡിലാണ് ആഡംബര അപാർട്ട്മെന്റിലെ കഞ്ചാവ് ഫാം കണ്ടെത്തിയത്. മുറികളിൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളുള്ള കഞ്ചാവ് ചെടികൾ വേർതിരിച്ച് നിർത്തിയ രീതിയിലായിരുന്നു അനധികൃത കൃഷി. മുറികളിൽ മറ്റ് ഫർണിച്ചറുകൾ അടക്കമുള്ളവ ഒന്നുമില്ല. കൃത്രിമ സൂര്യപ്രകാശം നൽകാനുള്ള സംവിധാനം. ചെടികൾക്ക് കൃത്യമായ വെളിച്ചം എത്താനായി നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സജ്ജീകരണങ്ങളും കഞ്ചാവ് ഫാമിൽ ഒരുക്കിയിരുന്നു. മഴയ്ക്ക് സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾക്ക് വെള്ളം ലഭിക്കാനുള്ള സംവിധാനവും യുവാവ് ൊരുക്കിയിരുന്നു.

ഗ്രേറ്റർ നോയിഡയിലെ പർസ്വന്ത് പനോരമ സൊസൈറ്റിയിലെ ഒരു അപാർട്ട്മെന്റിൽ കഞ്ചാവ് കൃഷി നടക്കുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്നാണ് പൊലീസും നാർക്കോട്ടിക്സ് വകുപ്പും ചേർന്ന് പരിശോധന ആരംഭിച്ചത്. പലയിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ഡാർക്ക് വെബ്ബിലൂടെ വ്യാപാരം ചെയ്യുന്നതിനിടെ ആവശ്യക്കാരുടെ എണ്ണം വർധിച്ചതാണ് കഞ്ചാവ് ഫാമെന്ന ആശയത്തിലേക്ക് യുവാവ് എത്തിയത്. 

പ്രീമിയം കഞ്ചാവിന്റെ വിവിധ ഘട്ടങ്ങളിലുള്ള ചെടികളാണ് പൊലീസ് സംഘം അപാർട്ട്മെന്റിൽ കണ്ടെത്തിയത്.  കഞ്ചാവ് ചെടികൾക്ക് തളിക്കാനായി മരുന്ന് മിശ്രിതങ്ങളും ലക്ഷക്കണക്കിന് പണവും അപാർട്ട്മെന്റിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് രാഹുൽ ചൌധരി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളുടെ അപാർട്ട്മെന്റിൽ നിന്ന് ആൾ താമസമുണ്ടെങ്കിലും ഭക്ഷണ അവശിഷ്ടം പോലും പുറത്ത് കളയുന്നതായി സമീപത്തെ താമസക്കാർ കണ്ടിരുന്നില്ല. സദാസമയം അടച്ച് കിടക്കുന്ന  അപാർട്ട്മെന്റിൽ നിന്ന് കേട്ട ചില ശബ്ദങ്ങളിൽ ആളുകൾക്ക് സംശയം തോന്നിയിരുന്നതായാണ് സമീപത്തെ അപാർട്ട്മെന്റുകളിലുള്ളവർ പ്രതികരിക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം