
എറണാകുളം: കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന യുവാവ് പിടിയില്‍. കറുകടം സ്വദേശി അനന്തു ബി നായരാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
ക്ലാസ് കട്ട് ചെയ്ത് കഞ്ചാവ് വലിക്കുന്ന ഏതാനും കോളേജ് വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ സൂചനകളിലൂടെയാണ് കറുകടം സ്വദേശി അനന്തു ബി നായരെന്ന ഇരുപതുകാരനിലേക്ക് പൊലീസ് വീണ്ടുമെത്തുന്നത്. മാതിരപ്പിള്ളി ഭാഗത്ത് വീട് വാടകയ്ക്കെടുത്തായിരുന്നു കഞ്ചാവ് കച്ചവടം. കോതമംഗലം സിഐ യൂനസ്, എസ്.ഐ ദിലീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു.
സ്ഥിരമായി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിവന്നിരുന്നത്. പ്രായപൂർത്തിയാകാത്തവർക്കുള്‍പ്പെടെ ഇയാള്‍ കഞ്ചാവെത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. ചെറുപാക്കറ്റുകളിലാക്കിയായിരുന്നു വില്‍പന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam