വഴക്കിൽ മനംനൊന്ത് നയന രാത്രി ഡീസലൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളിൽ വച്ചാണ് യുവതി ജീവനൊടുക്കിയത്.

രാമനഗര: ഒൻപത് മാസം മുൻപ് വിവാഹം, അഞ്ചുമാസം ഗർഭിണിയായ 19കാരി ജീവനൊടുക്കി. കർണാടകയിലെ രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിലാണ് ഗർഭിണിയായ 19കാരി ജീവനൊടുക്കിയത്. നയന എന്ന യുവതിയാണ് കുടുംബ വഴക്കിനെ തുടർന്ന് ഡീസലൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. 9 മാസം മുൻപാണ് നയനയും നാഗരാജുവും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസം ഗർഭിണിയായിരുന്നു നയന. ചെറിയ കാര്യങ്ങൾക്ക് പോലും അമ്മായിയമ്മയും നയനയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ വിശദമാക്കുന്നത്. വഴക്കിൽ മനംനൊന്ത് നയന രാത്രി ഡീസലൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളിൽ വച്ചാണ് യുവതി ജീവനൊടുക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ നയന മരിച്ചു. സംഭവത്തിൽ ഗർഭസ്ഥ ശിശുവും മരിച്ചു. രാമനഗര റൂറൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നയനയുടെ മാതാപിതാക്കൾ മകളുടെ ഭർത്താവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിട്ടുള്ളത്. വിവാഹ ശേഷം സമാനതയില്ലാത്ത മാനസിക പീഡനമാണ് മകൾ നേരിടേണ്ടി വന്നതെന്നാണ് വീട്ടുകാരുടെ ആരോപണം.നയനയുടെ മരണത്തെ തുടർന്ന് ഭർത്താവ് നാഗരാജു, ഭർതൃപിതാവ് ജയറാം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം