
പാലക്കാട്: പാലക്കാട് 30 ലക്ഷം വിലവരുന്ന മുക്കാൽ ലക്ഷം നിരോധിത ഉൽപന്നങ്ങൾ പിടികൂടി. പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചാലിശ്ശേരിയിൽ നിന്നാണ് ഉൽപന്നങ്ങൾ പിടികൂടിയത്. ചാലിശ്ശേരി കുന്നത്തേരി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ നൂറ് ചാക്കുകളിലായി സൂക്ഷിച്ച 75000 പാക്കറ്റ് ഹാൻസാണ് കണ്ടെടുത്തത്. സംഭവത്തിൽ ഉൾപ്പട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.