വിമാനത്താവളത്തിൽ നിന്നും മയക്കുമരുന്ന് പിടികൂടി, നാല് പേർ പിടിയിൽ

By Web TeamFirst Published Oct 13, 2020, 11:01 PM IST
Highlights

മസാല പായ്ക്കറ്റുകൾക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടി ച്ചെടുത്തത്. തമിഴ്നാട് സ്വദേശികളായ 4 പേരെ കസ്റ്റംസ് പിടികൂടി.

ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. മസാല പായ്ക്കറ്റുകൾക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടി ച്ചെടുത്തത്. തമിഴ്നാട് സ്വദേശികളായ 4 പേരെ കസ്റ്റംസ് പിടികൂടി.

ചെന്നൈ സ്വദേശികളായ സാദിഖ്, ഖാൻ, പുതുക്കേട്ടെ സ്വദേശി ആന്റണി, തേനി സ്വദേശി സെൽവം എന്നിവരാണ് പിടിയിലായത്. സാദിഖ് ബംഗ്ലൂരുവിലെ പ്രധാന ഏജന്റാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. മൂന്ന് കിലോ വരുന്ന മയക്കുമരുന്ന് ഓസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം.

click me!