
ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവിൽ നിയമസഭ മന്ദിരത്തിന് മുന്നിൽ മുപ്പതിയഞ്ചുകാരിയായ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉച്ചയോടെയാണ് യുപി നിയമസഭാ മന്ദിരത്തിന് മുന്നിൽ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരതരമാണ്.
വിവാഹമോചിതയായ സ്ത്രീ മറ്റൊരു മതത്തിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചിരുന്നു. ഈ യുവാവ് ഗൾഫിലേക്ക് പോയതിന് പിന്നാലെ ഇയാളുടെ കുടുംബത്തിൽ നിന്ന് ഭീഷണികളും ഉപദ്രവുമുണ്ടായി. ഇതാണ് ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ലക്നൗ പൊലീസ് കമ്മീഷണർ സുജിത്ത് പാണ്ഡ്യ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam