
കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ കഞ്ചാവ് സംഘം നടുറോഡിൽ ആക്രമിച്ചു. കൂവപ്പള്ളി സ്വദേശി ജോബിക്കാണ് അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ക്രിസ്മസിന്റെ തലേ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ അക്രമികൾ ഇത് നവമാധ്യമങ്ങളിൽ റീൽസ് വീഡിയോയായും പ്രചരിപ്പിച്ചു. ക്രിസ്മസ് തലേന്നായിരുന്നു ലഹരിമരുന്നിന് അടിമയായ യുവാക്കളുടെ സംഘം ജോബിയെ മർദ്ദിച്ചത്. പരുക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഒരു തര്‍ക്കമുണ്ടായെന്നും അതുമായി ബന്ധപ്പെട്ട് ആളുമാറി മര്‍ദ്ദിച്ചതെന്നാണ് ജോബിയിൽ നിന്നും ലഭിച്ച വിവരം. പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. സമീപ പ്രദേശത്തെ യുവാക്കളാണ് മര്‍ദ്ദിച്ചതെന്നാണ് വിവരം. മൊഴിയെടുത്തതിന് ശേഷം അറസ്റ്റുണ്ടാകുമെന്നും പൊലീസ് വിശദീകരിച്ചു.
കാപ്പയ്ക്ക് സമാനം; ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കലുമായി പൊലീസ്
പുതുവത്സരാഘോഷം: പട്രോളിങും നിരീക്ഷണവും വാഹനപരിശോധനയും ശക്തമാക്കാൻ പൊലീസ്
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും. ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.