
കാസർകോട്: ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 240 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.ബസ് ഉടമയുടെ മകനു ഡ്രൈവറുമടക്കം മൂന്ന് പേരാണ് പിടിയിലായത്. കാസർകോട് സ്വദേശിയും ബസ് ഡ്രൈവറുമായ മുഹമ്മദ് ഹനീഫ,പെരിയാട്ടടുക്കം സ്വദേശി മൊയ്തീൻ കുഞ്ഞി,ബസുടമയുടെ മകനും ചെങ്കള സ്വദേശിയുമായ മുഹമ്മദ് റയിംസ് എന്നിവരാണ് കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്.
ഇതിൽ മൊയ്തീൻ കുഞ്ഞി കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണിയാണെന്നാണ് വിവരം. രഹസ്യവിവരത്തെ തുടർന്ന് പാറക്കട്ടയിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. ബസിന്‍റെ പുറക് വശത്ത് ചാക്ക് കെട്ടുകളിലായിരുന്നു കഞ്ചാവ്.ആന്ധ്ര ഒഡീഷ അതിർത്തിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് കടത്തിന് മാത്രമാണ് ബസ് ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. അന്വേഷത്തിന്‍റെ ഭാഗമായി പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വാളുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് സ്ഥിരമായി വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലുൾപ്പെട്ടവരാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam