Latest Videos

വ്യാപക പരിശോധന: പിടിയിലായവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം; കുടുങ്ങിയവരില്‍ ട്രക്ക് ഡ്രൈവര്‍മാരും

By Web TeamFirst Published May 5, 2024, 7:50 AM IST
Highlights

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് പത്ത് ഡ്രൈവര്‍മാരില്‍ നിന്ന് ഫൈന്‍ ഈടാക്കി.

കല്‍പ്പറ്റ: വര്‍ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍ 46 പേര്‍ക്കെതിരെ കേസെടുത്തു. ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ. ജി തോംസന്‍ ജോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായാണ് 46 പേര്‍ക്കെതിരെ കേസെടുത്തത്.  

ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് പരിശോധനയില്‍ കുടുങ്ങിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് പത്ത് ഡ്രൈവര്‍മാരില്‍ നിന്ന് ഫൈന്‍ ഈടാക്കി. മദ്യലഹരിയില്‍ വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.

5 കിലോ കൂടി വെട്ടി എയർ ഇന്ത്യ, യാത്രക്കാരേ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചേക്കണേ, ബാഗേജ് നയം പരിഷ്കരിച്ച് കമ്പനി 
 

click me!