
ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ രണ്ടരവയസുകാരിയായ മകളെ പിതാവ് അടിച്ചുകൊന്നു. ചെന്നൈയിലെ കെ കെ നഗറിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ എം. എല്ലപ്പനെ (27) പൊലീസ് അറസ്റ്റു ചെയ്തു. രാജമാത എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്.
രണ്ടുവർഷം മുമ്പാണ് കെ കെ നഗര്‍ സ്വദേശിനിയായ ദുര്‍ഗ ആദ്യഭര്‍ത്താവ് അറുമുഖനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ശേഷം എല്ലപ്പനെ വിവാഹം കഴിക്കുച്ചു. ആദ്യബന്ധത്തില്‍ ദുര്‍ഗയ്ക്ക് രണ്ട് മക്കളുണ്ട്. സംഭവ ദിവസം മദ്യലഹരിയിൽ എത്തിയ എല്ലപ്പന്‍ ദുര്‍ഗയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ക്ഷുഭിതാനായ എല്ലപ്പന്‍ ഉറങ്ങി കിടന്ന കുഞ്ഞിനെ തലക്കടിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൂക്കിൽ കൂടി രക്തം വരുകയും അബോധാവസ്ഥയിൽ ആകുകയുമായിരുന്നു.
കുഞ്ഞിനെ ദുര്‍ഗ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam