
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ മകൻ അച്ഛനെ തോർത്ത് മുറുക്കി കൊലപ്പെടുത്തി. കിളിമാനൂര്‍ പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയിൽ രാജൻ ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം മകൻ സുരാജ് ഒളിവിൽ പോയി.
കഴുത്തിൽ തോര്‍ത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മദ്യപിച്ചെത്തി വഴക്കിട്ട സുരാജ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം കടന്നുകളയുകയായിരുന്നു. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ കിളിമാനൂര്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam