പാര്‍ക്കില്‍ നായയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് യുവാവ്, എല്ലാം ക്യാമറയിൽ പതിഞ്ഞു, ഒടുവിൽ അറസ്റ്റ്

Published : Mar 02, 2023, 12:44 PM ISTUpdated : Mar 02, 2023, 12:45 PM IST
പാര്‍ക്കില്‍ നായയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് യുവാവ്, എല്ലാം ക്യാമറയിൽ പതിഞ്ഞു, ഒടുവിൽ അറസ്റ്റ്

Synopsis

പാര്‍ക്കില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്യുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ദില്ലി: ദില്ലിയിലെ ഹരിഹർന​ഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്ന വിവാഹിതനായ ആള്‍ ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പാര്‍ക്കില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്യുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

മുമ്പ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് യുവാവിന്‍റെ ക്രൂരത ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇയാൾ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് ആദ്യം തയ്യാറായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായും മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. കോൺ​ഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രം​ഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

പാത്രക്കച്ചവടക്കാരൻ, രണ്ട് ഭാര്യമാർ, 25കാരി മകൾ; ചുരുളഴിഞ്ഞത് നിഗൂഡമായ രഹസ്യങ്ങള്‍, നാടിനെ നടുക്കിയ മോഷ്ടാക്കൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്