മദ്യലഹരിയിൽ സൈനികരായ സഹോദരങ്ങൾ പൊലീസിനെ ആക്രമിച്ചു, ആശുപത്രിയും അടിച്ചുതകര്‍ത്തു; സംഭവം കാറപകടത്തിന് പിന്നാല

Published : Feb 26, 2024, 09:16 PM ISTUpdated : Feb 26, 2024, 09:52 PM IST
മദ്യലഹരിയിൽ സൈനികരായ സഹോദരങ്ങൾ പൊലീസിനെ ആക്രമിച്ചു, ആശുപത്രിയും അടിച്ചുതകര്‍ത്തു; സംഭവം കാറപകടത്തിന് പിന്നാല

Synopsis

ലീവിന് നാട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും മദ്യപിക്കുകയും പിന്നീട് കാറോടിച്ച് അപകടം വരുത്തുകയും ചെയ്തത്.

ഹരിപ്പാട്: മദ്യലഹരിയില്‍ ഇരട്ട സഹോദരങ്ങളായ സൈനികര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് അപകടം. ചിങ്ങോലി രാഗംവീട്ടില്‍ ഇരട്ട സഹോദരങ്ങളായ അനന്തന്‍, ജയന്തന്‍ എന്നിവര്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ നങ്ങ്യാര്‍കുളങ്ങര കവലയില്‍ വച്ച് മറ്റൊരു കാറില്‍ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് ഇടയിൽ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തതായി ഹരിപ്പാട് പൊലീസ് പറഞ്ഞു. 

പട്ടാളക്കാരായ ഇരുവരും ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ജോലി ചെയ്യുന്നത്. ലീവിന് നാട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും മദ്യപിക്കുകയും പിന്നീട് കാറോടിച്ച് അപകടം വരുത്തുകയും ചെയ്തത്. അപകട ശേഷം കണ്ടെത്തുമ്പോള്‍ ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്. പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച സഹോദരങ്ങള്‍, ആശുപത്രിയുടെ വാതിലും തകര്‍ത്തെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാരായ ജയകുമാര്‍, രാകേഷ്, ഹോംഗര്‍ഡ് മണിക്കുട്ടന്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി: ബിജെപി നേതാവിന്റെ മകന്‍ പിടിയില്‍ 
 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ