
പൂനെ: കാറിന്റെ റൂഫിലിരുന്ന് തിരക്കേറിയ റോഡിലൂടെ സാഹസിക യാത്ര. യുവാവിന് വേറിട്ട സമ്മാനവുമായി പൊലീസ്. പൂനെയിലെ പിംപ്രി ചിഛ്വാഡിനെ ഞെട്ടിച്ച് കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്കും യുവാവിനുമാണ് പൊലീസ് പ്രത്യേക സമ്മാനം നൽകിയത്. പൂനെയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. യുവാക്കളുടെ അതിസാഹസികത സമൂഹമാധ്യമങ്ങളിലെ വൈറൽ വീഡിയോയിലൂടെയാണ് ലോകമറിഞ്ഞത്.
ടെൽകോ റോഡിൽ തിരക്കേറിയ സമയത്ത് മറ്റ് കാറുകൾക്കിടയിലൂടെ വെട്ടിച്ചും മറ്റുമാണ് കാർ ഓടിച്ച് പോയത്. ഈ കാറിന്റെ റൂഫിലാണ് യുവാവ് ഇരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 336 വകുപ്പുകൾ അനുസരിച്ചാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. മോട്ടോർ വാഹന നിയമത്തിലെ 184, 119, 117 വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരെ പിടികൂടിയതിന്റെ ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam