പൂന്തുറയില്‍ എസ്ഐയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം

Published : Jun 15, 2022, 08:01 PM ISTUpdated : Jun 15, 2022, 08:04 PM IST
 പൂന്തുറയില്‍ എസ്ഐയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം

Synopsis

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ശ്രമിച്ചത് പോലീസ് തടയുന്നതിനിടെ പിറകിലൂടെ എസ്ഐയുടെ തലക്ക് അടിക്കുകയായിരുന്നു. എസ്‌ഐയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: എസ്ഐയെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ മര്‍ദ്ദിച്ചു. പൂന്തുറ എസ്‌ഐ വിമലിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. കോണ്‍ഗ്രസിന് എതിരായ പ്രതിഷേധത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. 

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ശ്രമിച്ചത് പോലീസ് തടയുന്നതിനിടെ പിറകിലൂടെ എസ്ഐയുടെ തലക്ക് അടിക്കുകയായിരുന്നു. എസ്‌ഐയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകരില്‍ ആരാണ് എസ്ഐയെ അടിച്ചത് എന്ന് വ്യക്തമല്ല എന്ന് പൊലീസ് പറഞ്ഞു. 

Read Also: ഷാജ് കിരണിന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറും, ചോദ്യംചെയ്യൽ ആറാം മണിക്കൂറിലേക്ക് 

സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഷാജ് കിരണിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറും. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ഇവർ നടത്തിയ സംഭാഷണം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഫോൺ കൈമാറുന്നത്. ഷാജ് കിരണിന്റെയും സുഹൃത്ത് ഇബ്രാഹിമി്നറെയും ചോദ്യം ചെയ്യൽ കൊച്ചിയിൽ അഞ്ച് മണിക്കൂർ പിന്നിട്ടു. 

തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. സർക്കാരിന്റെ ഇടനിലക്കാരനെന്ന നിലയിൽ സ്വപ്നയുടെ കേസിൽ ഇടപെട്ടോ എന്നാണ് പൊലീസ് പ്രധാനമായും തേടുന്നത്. കേസുകളിൽ നിന്ന് പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. കൃത്രിമം നടത്തിയ ശബ്ദരേഖയാണ് സ്വപ്ന പുറത്ത് വിട്ടതെന്ന ഷാജിന്റെ പരാതിയിലും പൊലീസ് വിശദാംശങ്ങൾ തേടുന്നുണ്ട്.

അതേ സമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും സത്യവാങ് മൂലത്തിലുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം