അവിഹിത ബന്ധമാരോപിച്ച് യുവാവിനെയും യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു; യുവാവിന്റെ ഭാര്യയടക്കം നാല് പേർ അറസ്റ്റിൽ

Published : Jun 14, 2022, 11:01 PM ISTUpdated : Jun 14, 2022, 11:03 PM IST
അവിഹിത ബന്ധമാരോപിച്ച് യുവാവിനെയും യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു; യുവാവിന്റെ ഭാര്യയടക്കം നാല് പേർ അറസ്റ്റിൽ

Synopsis

ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും യുവാവിന്റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

റായ്പൂർ: അവിഹിത ബന്ധമാരോപിച്ച്  ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ യുവാവിനെയും ‌ യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു. ജൂൺ 11 ന് ഉരിന്ദബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. ‌യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി പൊലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കാണാനിടതായതോടെയാണ് സംഭവം.

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം: പ്രതി ഷാജഹാൻ പിടിയിൽ

തുടർന്ന് വീട്ടുകാരെ ഭാര്യ വിവരം അറിയിച്ചു വിളിച്ചുവരുത്തി. തുടർന്ന് സംഘം ഇരുവരെയും കൂട്ടി ​ഗ്രാമത്തിലൂടെ നടത്തിച്ചു. നടക്കുന്നതിനിടയിൽ ഇവരുടെ വസ്ത്രം ബലം പ്രയോ​ഗിച്ച് അഴിച്ചുമാറ്റി. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും യുവാവിന്റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

സ്ത്രീധന പീഡനം; ക്രിക്കറ്റ് ബാറ്റുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു, യുവാവ് പിടിയിൽ

ചെന്നൈ: സ്ത്രീധനമായി കാറ് കിട്ടാത്തതിന് യുവാവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട് സേലത്താണ് സംഭവം നടന്നത്. കൊലപാതക കേസിൽ  31കാരനെ കീർത്തി രാജിനെ ഞായറാഴ്ച രാത്രി നഗരത്തിൽ വെച്ച് സൂറമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കീർത്തിരാജ് മൂന്ന് വർഷം മുമ്പാണ് ധനശ്രിയയെ (26) വിവാഹം ചെയ്തത്. അടുത്തിടെ ഇവർ കുടുംബ വീട്ടിൽ നിന്ന് മാറി താമസിച്ചു. ഇതോടെ സ്ത്രീധനമായി കാർ ആവശ്യപ്പെട്ടും സ്വർണ്ണം ആവശ്യപ്പെട്ടും കീർത്തി രാജ് ധനശ്രിയയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.

ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. പത്ത് ദിവസം മുമ്പ് ഇവർ തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ധനശ്രിയ പിതാവിന്റെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച ഭാര്യാപിതാവിന്റെ വീട്ടിൽ പോയ കീർത്തി രാജ് ഭാര്യയെ സമാധാനിപ്പിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരവും ഇവർ തമ്മിൽ വഴക്കുണ്ടായി. ഒരു ഘട്ടത്തിൽ കീർത്തിരാജ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഭാര്യയെ മർദിച്ചു. ധനശ്രിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. 

ധനശ്രിയയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കീർത്തി രാജ് ശ്രമം നടത്തി. മകൾ ആത്മഹത്യ ചെയ്‌തതായി ഇയാൾ ഭാര്യാപിതാവിനെ അറിയിച്ചു. മൃതദേഹത്തിന്റെ തലയിലും മുഖത്തും മുറിവുകൾ കണ്ടെത്തി. ഇതോടെ ധനശ്രിയയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കീർത്തിരാജ് ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കീർത്തിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ സേലം സെൻട്രൽ ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്