കര്‍ഫ്യൂ സമയത്ത് ഭക്ഷണം നല്‍കിയില്ല; യുവാക്കള്‍ ഹോട്ടലുടമയെ വെടിവച്ചുകൊന്നു

By Web TeamFirst Published Jan 2, 2022, 12:51 PM IST
Highlights

രാത്രി കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം പൊറോട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടുപേര്‍ കപിലിന്‍റെ കടയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. എന്നാല്‍ കട അടച്ചുവെന്നും ഭക്ഷണം തീര്‍ന്നതായും കടയുടമ ഇവരോട് വ്യക്തമാക്കി. 

രാത്രി കര്‍ഫ്യൂവിനിടെ (Night Curfew) ഭക്ഷണം നല്‍കിയില്ല ഹോട്ടലുടമയെ (Eatery Owner) വെടിവച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് (Greater Noida) സംഭവം. ശനിയാഴ്ച രാത്രി ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. രാത്രി 11 മുതല്‍ രാവിലെ 5 വരെയായിരുന്നു കര്‍ഫ്യൂ. ഹാപൂര്‍ സ്വദേശിയായ 27 വയസുള്ള ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്. കപില്‍ എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് വ്യക്തമാക്കി.

കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം പൊറോട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടുപേര്‍ കപിലിന്‍റെ കടയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.എന്നാല്‍ കട അടച്ചുവെന്നും ഭക്ഷണം തീര്‍ന്നതായും കപില്‍ ഇവരെ അറിയിച്ചു. ഇതോടെ കടയിലേക്ക് എത്തിയ യുവാക്കള്‍ പ്രകോപിതരാവുകയായിരുന്നു. ഇവര്‍ കപിലിനോട് രൂക്ഷമായി തര്‍ക്കിച്ച ശേഷം മടങ്ങി. പുലര്‍ച്ചെ 3.30ഓടെ ഇവര്‍ വീണ്ടും കടയിലെത്തി കപിലിനെ വെടിവച്ച് വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.

പരി ചൌക്കിന് സമീപം ഓരാള്‍ക്ക് വെടിയെറഅറുവെന്ന വിവരത്തേതുടര്‍ന്നാണ് പൊലീസ് ഇവിടേക്ക് എത്തുന്നത്. സംഭവത്തില്‍ ആകാശ്, യോഗേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി കപിലിന്‍റെ കടയിലെ  സ്ഥിരം എത്തിയിരുന്നവരാണ് അക്രമികള്‍. 

മധ്യപ്രദേശിൽ വിവാഹ ചടങ്ങിനിടെ ഒരാളെ വെടിവെച്ചു കൊന്നു
മധ്യപ്രദേശിൽ  ഒരു വിവാഹച്ചടങ്ങിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. ജയിലിൽ കഴിയുന്ന ആൾദൈവം രാംപാലിന്റെ അനുയായികളാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഹരിയാന സ്വദേശിയായ രാംപാൽ അഞ്ച് സ്ത്രീകളും ഒരു കൈക്കുഞ്ഞും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.  ഇത്തരം വിവാഹങ്ങൾ "നിയമവിരുദ്ധമായി" സംഘടിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ആയുധധാരികൾ ചടങ്ങ് തകർത്തതെന്ന് ലോക്കൽ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അമിത് വർമ്മ പറഞ്ഞു. 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ രാമിനി എന്നറിയപ്പെടുന്ന വിവാഹ ചടങ്ങാണ്  ഇവിടെ സംഘടിപ്പിച്ചതെന്നാണ് രാംപാലിന്റെ അനുയായികൾ പറഞ്ഞത്. എന്നാൽ ഇത്തരം വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

അവധി അനുവദിച്ചില്ല; മേലുദ്യോഗസ്ഥരെ ജവാന്‍ വെടിവെച്ച് കൊലപ്പെടുത്തി
ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ജവാന്‍  അവധി അനുവദിക്കാത്തതില്‍ ക്ഷുഭിതനായി രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ജൂനിയര്‍ കമ്മീഷണര്‍ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സുകാന്ത ദാസ്(38) എന്ന ജവാനാണ് മുതിര്‍ന്ന ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സുബേദാര്‍ മാര്‍ക സിങ് ജമാതിയ, നെയ്ബ് സുബേദാര്‍ കിരണ്‍ ജമാതിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സുകാന്ത ദാസിന്റെ കമാന്‍ഡിങ് ഓഫിസറാണ്. സെപഹിജാല ജില്ലയില്‍ അര്‍ധ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒഎന്‍ജിസി ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തിക്കിടെയാണ് സംഭവം. വെടിവെപ്പിന് ശേഷം സ്ഥലത്തുനിന്ന് മുങ്ങിയ സുകാന്ത, പിന്നീട് മധുപുര്‍ പൊലീസില്‍ കീഴടങ്ങി.

വയനാട് കമ്പളക്കാട് വയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവം;പ്രതികളെ പിടികൂടി
കമ്പളക്കാട് വയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് കസ്റ്റഡിലായത്. കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തുവെന്നാണ് പ്രതികൾ പറയുന്നത്.  കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത്
 

click me!