
കൊച്ചി: കേരളത്തിൽ നടന്ന 300 കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാടിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോട്ടയം സ്വദേശികളായ വി എസ് സുരേഷ് ബാബു,എ കെ ഷാജി, ഏറ്റുമാനൂർ സ്വദേശി മുഹമ്മദ് ഷിബു മുഹമ്മദ് ഷിജു,, എറണാകുളം സ്വദേശി സിറാജ് എന്നിവരെ ആണ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തടങ്കലിലാക്കിയത്.
ഈ മാസം മൂന്നിന് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോഫെ പോസ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിൽ അടച്ചു. പ്രതികൾ ഫോറെക്സ് മണി എക്സ്ചേഞ്ച്, ജ്വല്ലറികൾ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവയുടെ മറവിൽ ആണ് ഹവാലാ ഇടപാട് നടത്തിയതെന്ന് ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേരളത്തിലെ ഹവാല ഇടപാട് കണ്ടെത്താൻ കഴിഞ്ഞ ജൂണിൽ സംസ്ഥാനത്തെ 14 ഇടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിൽ 15 രാജ്യങ്ങളുടെ നാലു കോടി ഇന്ത്യൻ രൂപ മൂല്യം വരുന്ന വിദേശ കറൻസുകളും കണ്ടെത്തി കണ്ടു കെട്ടിയിരുന്നു. ഇടപാടുകാരിൽ നിന്ന് 50 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടിയിരുന്നു. ദുബൈ, യുഎസ്,കാനഡ എന്നിവിടങ്ങളിൽ നിന്നാണ് ഹവാല പണം എത്തിന്നതെന്നും ഇഡി വ്യക്തമാക്കുന്നു. ഹവാലാ ഇടപാടിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
Read More : 'ഓപ്പറേഷന്‍ ഫോസ്‌കോസ്'; ലൈസൻസില്ലെങ്കിൽ പിടി വീഴും, സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി പരിശോധന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam