10 വർഷത്തിനിടെ അൻപതിലധികം കുട്ടികളെ പീഡിപ്പിച്ചു; പിടിയിലായ എഞ്ചനീയറെ കോടതിയില്‍ ഹാജരാക്കും

Published : Nov 18, 2020, 03:18 PM IST
10 വർഷത്തിനിടെ അൻപതിലധികം കുട്ടികളെ പീഡിപ്പിച്ചു; പിടിയിലായ എഞ്ചനീയറെ കോടതിയില്‍ ഹാജരാക്കും

Synopsis

അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പത്തു വർഷത്തിനിടെ പീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കുന്ന റാം ഭവനെ സിബിഐ ഇന്ന് ട്രാൻസിറ്റ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്ന് ദില്ലിയിലേക്ക് കൊണ്ടു വരും.

ലഖ്‍നൗ: ഉത്തർപ്രദേശിൽ 10 വർഷത്തിനിടെ അൻപതിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജൂനിയർ എഞ്ചനീയർ റാം ഭവനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ഉത്തർപ്രദേശിലെ ബന്ദയിൽ നിന്ന് ഇന്നലെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകുന്നേരം  കോടതിയിൽ ഹാജരാക്കിയെങ്കിലും ഒരു ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. 

കോടതിയിൽ ഹാജരാക്കുന്ന റാം ഭവനെ സിബിഐ ഇന്ന് ട്രാൻസിറ്റ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്ന് ദില്ലിയിലേക്ക് കൊണ്ടു വരും. അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പത്തു വർഷത്തിനിടെ പീഡനത്തിന് ഇരയാക്കിയത്. പീഡന ദ്യശ്യങ്ങൾ പകർത്തി ഇത് ഡാർക്ക് വെബിൽ വിറ്റഴിച്ചെന്നും  സിബിഐ പറയുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ റെയിഡിൽ എട്ട് ലക്ഷം രൂപയും  ഒളി ക്യാമറകളും പിടിച്ചെടുത്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ