
കൊച്ചി : എറണാകുളത്ത് പോക്സോ കേസിൽ കരാട്ടെ -തയ്ക്വാൻണ്ടോ അധ്യാപകരായ രണ്ട് പേർക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുതുവൈപ്പ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ മിലൻ, വൈപ്പിൻ സ്വദേശിയും തയ്ക്വാൻണ്ടോ അധ്യാപകനുമായ ജിബിൻ നീലാംബരൻ എന്നിവരെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
മിലന് ആറ് വകുപ്പുകളിലായി 42 വർഷം കഠിനതടവും ജിബിൻ നീലാംബരന് 15 വർഷം കഠിനതടവുമാണ് ശിക്ഷ. ഇരുവരും 75,000 രൂപ വീതം പിഴയുമൊടുക്കണം. 2019 - 2020 കാലഘട്ടത്തിലായിരുന്നു കരാട്ടെ അധ്യാപകനായ മിലൻ രണ്ട് ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയത്. മൂന്ന് പെൺകുട്ടികളോട് ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിലാണ് ജിബിൻ നീലാംബരനെ ശിക്ഷിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam