
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ഭാര്യയുടെ ബാഗ് കവർന്ന് മോഷ്ടാവ്. ഹോസ്കോട്ടെ എംഎൽഎ ശരത് കുമാർ ബച്ചെ ഗൗഡയുടെ എസ് യു വി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാഗ് മോഷ്ടിച്ചത്. ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം. ഈ സമയം എംഎൽഎ മറ്റൊരു ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു.
രാവിലെ 9.50ഓടെ ഡ്രൈവർ ഇന്നോവ കാർ റോഡരികിലെ മരച്ചുവട്ടിൽ നിർത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോട്ടലിലേക്ക് പ്രഭാത ഭക്ഷണം കഴിക്കാനായി പോയി. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ചില്ല് കല്ലുകൊണ്ട് തകർത്ത് സീറ്റിൽ വെച്ച ബാഗുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. സംഭവം അറിഞ്ഞ് പാർട്ടി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. സിസിടിവി പരിശോധനയിൽ 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ബാഗുമായി പോകുന്നത് പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Read More : ഭാര്യയുടെ ചികിത്സക്കായി മധുരക്ക് പോകവെ കാറിൽ ബസിടിച്ചു; മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam