നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വച്ച് വീട്ടുകാര്‍, പട്ടാപ്പകല്‍ 19 കാരിയെ കുത്തിക്കൊന്ന് 23കാരന്‍

Published : Jul 12, 2023, 02:45 PM IST
നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വച്ച് വീട്ടുകാര്‍, പട്ടാപ്പകല്‍ 19 കാരിയെ കുത്തിക്കൊന്ന് 23കാരന്‍

Synopsis

ഗുരുഗ്രാമില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്ന 19കാരിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. രാജ് കുമാര്‍ എന്ന യുവാവാണ് യുവതിയെ കുത്തി വീഴ്ത്തിയത്

ഗുരുഗ്രാം: വിവാഹ നിശ്ചയം മുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ അമ്മയുടെ മുന്നില്‍ വച്ച് 19കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊന്ന് യുവാവ്. ഉത്തര്‍ പ്രദേശിലെ ബദൌന്‍ സ്വദേശിയായ 23കാരനാണ് വിവാഹ നിശ്ചയം മുടങ്ങിയതിന് പിന്നാലെ 19 കാരിയെ കുത്തിക്കൊന്നത്. ഗുരുഗ്രാമില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്ന 19കാരിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. രാജ് കുമാര്‍ എന്ന യുവാവാണ് യുവതിയെ കുത്തി വീഴ്ത്തിയത്.

അമ്മയ്ക്കൊപ്പം നടന്നുവരികയായിരുന്ന യുവതിയുടെ അടുത്തേക്ക് രാജ് കുമാര്‍ നടന്ന് എത്തുന്നതും മൂവരും തര്‍ക്കിക്കുന്നതും തര്‍ക്കത്തിനിടെ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ ലഭിച്ചു. വയറില്‍ കുത്തേറ്റ് 19കാരി നിലവിളിക്കുമ്പോള്‍ സഹായിക്കാനോ യുവാവിനെ പിടിച്ച് മാറ്റാനോ ചുറ്റുമുള്ള ആരും ശ്രമിക്കാതിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമം നടക്കുന്ന സമയത്ത് തെരുവില്‍ നിരവധിപ്പേരെ കാണാന്‍ സാധിക്കുമെങ്കിലും ഇവരുടെ നിലവിളി കേട്ട് ആരും എത്തിയില്ലെന്ന് മാത്രമല്ല യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളയുകയും ചെയ്തു.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളുടെ സമീപത്ത് വച്ച് അക്രമിയെ പിടിച്ച് നിര്‍ത്തി അടിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു. എന്നാല്‍ ഈ ദൃശ്യങ്ങളിലും ആരും ഇവരെ സഹായിക്കാനായി മുന്നോട്ട് വരുന്നില്ല. നാല് മാസം മുന്‍പാണ് വീട്ടുകാര്‍ ഇവരുടെ വിവാഹം നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് യുവതിയുടെ വീട്ടുകാര്‍ പിന്നോട്ട് പോവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അക്രമം. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ