കാറില്‍ പൂട്ടിയിട്ട കുട്ടി ഉഷ്ണത്താല്‍ വെന്ത് മരിച്ചു; അമ്മ കുറ്റക്കാരി

By Web TeamFirst Published Mar 20, 2019, 12:42 PM IST
Highlights

ജോലിക്കിടയില്‍ പോലീസ് പെട്രോള്‍ കാറിലായിരുന്നു മൂന്ന് വയസ്സുകാരിയായ മകള്‍ ചെയന്നെയെ കേസി ഉപേക്ഷിച്ചത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടനാണ് അയാളുടെ വീട്ടിലേക്കാണ് പോയത്

മിസിസിപ്പി: കാമുകനോടൊപ്പം പോകുവാന്‍ അമ്മ കാറില്‍ പൂട്ടിയിട്ട കഞ്ഞ് ചൂടേറ്റ് മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. മിസിസിപ്പിയിലെ മുന്‍ പോലീസ് ഓഫീസറായ കാസി ബാര്‍ക്കറാണ് മകളെ കാറിനുള്ളില്‍ മരിക്കാന്‍ വിട്ടിട്ട് സീനിയര്‍ ഓഫീസറും കാമുകനുമായ പൊലീസുകാരനോടൊപ്പം പോയത്. സംഭവം നടന്നത് 2016  സെപ്തംബര്‍ 30 നാണ്. തിങ്കളാഴ്ചയാണ് കേസില്‍ കേസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 

ജോലിക്കിടയില്‍ പോലീസ് പെട്രോളിനുള്ള ഔദ്യോഗിക കാറിലായിരുന്നു മൂന്ന് വയസ്സുകാരിയായ മകള്‍ ചെയന്നെയെ കേസി ഉപേക്ഷിച്ചത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയാളുടെ വീട്ടിലേക്കാണ് ഇവര്‍ പോയത്. അതിന് ശേഷം കേസിയും ഈ പൊലീസുകാരനും അവിടെ കിടന്ന് മണിക്കൂറുകളോളം ഉറങ്ങി. ഈ സമയത്ത് കാറിനുള്ളിലെ കനത്ത ചൂടില്‍ ചെയന്നെയ്ക്ക് കിടക്കേണ്ടി വന്നത് നാലു മണിക്കൂര്‍. ഒടുവില്‍ കേസി  തിരിച്ചെത്തിയപ്പോള്‍ മകളുടെ മൃതദേഹമാണ് കണ്ടത്. പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേസില്‍ കേസി കുറ്റവാളിയാണെന്ന് മിസിസിപ്പി കോടതി കണ്ടെത്തി. കേസില്‍ ഏപ്രില്‍ 1 നാണ് ശിക്ഷ വിധിക്കുക. 20 വര്‍ഷത്തെ തടവുശിക്ഷയെങ്കിലൂം ഇവര്‍ക്ക് ലഭിച്ചേക്കുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. കുട്ടി മരിച്ച് രണ്ടു ദിവസത്തിനുളളില്‍ തന്നെ കേസിയേയും അവരുടെ സൂപ്പര്‍വൈസറും കാമുകനുമായ ക്ലര്‍ക്ക് ലാഡ്നറെയും ജോലിയില്‍ നിന്നും പൊലീസ് പിരിച്ചുവിട്ടിരുന്നു. കോടതിയില്‍ കേസിയുടെ ഭര്‍ത്താവ് നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. ഒപ്പം സിസിടിവി ദൃശ്യങ്ങളും ഇവരെ പ്രതിയാക്കുവാന്‍ ഉപകാരപ്രദമായി.

മകളുടെ മരണം വര്‍ഷങ്ങളായി തന്നെ ഇന്നും വേട്ടയാടുകയാണെന്നാണ് ചെയേന്നിയുടെ പിതാവ് റയാന്‍ഹയര്‍ പ്രതികരിച്ചത്.   മകളെ കാറില്‍ വിട്ടിട്ടു പോകുന്ന രീതി കേസി മുമ്പും ചെയ്തിരുന്നതായിട്ടാണ് ഹയര്‍ കോടതിയില്‍ പറഞ്ഞു. ഒരിക്കല്‍ കേസി മകളെ കാറിലിരുത്തി അടുത്തുള്ള ഗള്‍ഫ് പോര്‍ട്ട് സ്‌റ്റോറില്‍ പോയപ്പോള്‍ വഴിയേ പോയവര്‍ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. 

എത്തിയ ശിശു സുരക്ഷാ വിഭാഗം കുട്ടിയെ കാറിനുള്ളില്‍ നിന്നും എടുക്കുകയും ഇതിന്റെ പേരില്‍ കേസിയെ ഒരാഴ്ച സസ്‌പെന്‍റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇക്കാര്യം അന്ന് ഹയര്‍ അറിഞ്ഞിരുന്നില്ല. മകള്‍ മരിച്ചതിന് പിന്നാലെ ലോംഗ് ബീച്ച് പോലീസിനും മിസിസിപ്പിയിലെ ശിശു സുരക്ഷാ വിഭാഗത്തിനും കേസിക്കെതിരേ ഹയര്‍ പരാതി നല്‍കിയിരുന്നു.

click me!