കോഴിക്കോട്ട് വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് ട്രോളി ബാഗിലാക്കി ഓട്ടോയിൽ കടത്തുമ്പോൾ

By Web TeamFirst Published Jul 5, 2019, 7:48 PM IST
Highlights

ഭദ്രമായി പൊതിഞ്ഞ് ട്രോളി ബാഗില്‍ വച്ചാണ് കഞ്ചാവ് ഓട്ടോറിക്ഷയില്‍ കടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പന്തീരാങ്കാവില്‍ വച്ചാണ് സംഘം പിടിയിലായത് 

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് പിടികൂടി. മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയില്‍ വിതരണത്തിനായി മലപ്പുറത്ത് നിന്ന് കഞ്ചാവ് എത്തിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

ഭദ്രമായി പൊതിഞ്ഞ് ട്രോളി ബാഗില്‍ വച്ചാണ് കഞ്ചാവ് ഓട്ടോറിക്ഷയില്‍ കടത്തിയത്. ഓട്ടോ ഡ്രൈവര്‍ മലപ്പുറം കണ്ണമംഗലം സ്വദേശി മുഹമ്മദ് നൗഫല്‍, കൂടെ സഞ്ചരിക്കുകയായിരുന്ന എ എര്‍ നഗര്‍ സ്വദേശി നൗഷാദ്, വേങ്ങര സ്വദേശി മുബാറക് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പന്തീരാങ്കാവില്‍ വച്ചാണ് സംഘം പിടിയിലായത്. 

എട്ട് കിലോ കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. അഞ്ച് പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവരുന്നതെന്നാണ് നിഗമനം. തമിഴ്നാട്ടില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് മലപ്പുറത്തെത്തിച്ച് അവിടെ നിന്ന് വിതരണം ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി. 

മലപ്പുറം കുന്നുംപുറത്തെ ഓട്ടോറിക്ഷയാണ് കഞ്ചാവ് കടത്താനായി സംഘം ഉപയോഗിച്ചത്. ഈ ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് നല്‍കുന്നത് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. 

click me!