കൊടുങ്ങല്ലൂരിൽ എക്സൈസ് സിഐക്ക് നേരെ കാർ തടഞ്ഞ് ആക്രമണം

Published : Dec 30, 2020, 12:03 AM ISTUpdated : Dec 30, 2020, 07:53 AM IST
കൊടുങ്ങല്ലൂരിൽ എക്സൈസ് സിഐക്ക് നേരെ കാർ തടഞ്ഞ് ആക്രമണം

Synopsis

എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. സിആർ പത്മകുമാറിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

കൊടുങ്ങല്ലൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. സിആർ പത്മകുമാറിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം തുടങ്ങി.

കൊടുങ്ങല്ലൂർ പടാകുളം ജങ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. അക്രമികൾ കൈ കാണിച്ച് കാർ നിർത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. കാറിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു.

നാലംഗ സംഘമാണ് മർദ്ദിച്ചതെന്നും, പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും സിഐ പറഞ്ഞു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായതിനാൽ പത്മകുമാറിന്റെ നടപടിയിൽ വൈരാഗ്യമുള്ളവരാകാം സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസ് കരുതുന്നത്.

കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. പടാകുളം കേന്ദ്രീകരിച്ച് രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം വ്യാപകമാണെന്ന് പരാതിയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ