
കോഴിക്കോട്: ചമലിൽ വീണ്ടും എക്സൈസ് വാറ്റു കേന്ദ്രം തകർത്തു. കട്ടിപ്പാറ ചമൽ എട്ടേക്ര മലയിൽ താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് ഐ ബി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ വാറ്റു കേന്ദ്രം കണ്ടെത്തിയത്.
എക്സൈസ് പാർട്ടി എത്തുമ്പോഴേക്കും വാറ്റു സംഘം ഓടി രക്ഷപ്പെട്ടു. സ്ഥലത്തുനിന്ന് 210 ലിറ്റർ വാഷ്, 20 ലിറ്റർ ചാരായം, ഗ്യാസ് സിലിണ്ടർ, മറ്റു വാറ്റുപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്ത് എക്സൈസ് കേസെടുത്തു. പരിശോധനയിൽ ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രസൂണ്‍ കുമാർ,പ്രഭിത് ലാൽ എന്നിവർ പങ്കെടുത്തു. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
Read Also: മരക്കഷ്ണവുമായി എത്തി, എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിച്ചു; കൊച്ചിയിൽ ജാർഖണ്ഡ് സ്വദേശി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam