
കൊച്ചി: കൊച്ചിയിൽ എടിഎം കൗണ്ടർ പൊളിച്ച് അകത്ത് കയറാൻ ശ്രമിച്ച ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഹോം ഗാർഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജാർഖണ്ഡ് സ്വദേശി ജാദുവാണ് പൊലീസിന്‍റെ പിടിയിലായത്. കൊച്ചി പനമ്പിള്ളി നഗറിലെ എസ്‍ബിഐ എടിഎം കൗണ്ടറാണ് പ്രതി പൊളിക്കാൻ ശ്രമിച്ചത്. ഉച്ചയ്ക്ക് ശേഷം ഒരു മരക്കഷണവുമായി എത്തിയ ജാദു എടിഎം കൗണ്ടറിന് താഴെയുള്ള ഷീറ്റിന്‍റെ ഒരുഭാഗം പൊളിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ഹോംഗാർഡെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പൊലീസെത്തി പ്രതിയ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. തെരുവിൽ അലയുന്ന ഇയാളുടെ മാനസിക നില തകരാറിലെന്നാണ് സംശയം. മൂന്നാഴ്ച മുമ്പ് പനന്പിള്ളി നഗറിലെ എടിഎം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ചിരുന്നു. അലാം മുഴങ്ങിയതോടെ രക്ഷപ്പെട്ട പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Read Also: വീടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; യുവാവിനെ അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam