'അര ലിറ്ററിന്റെ 100 കുപ്പികള്‍'; കൊട്ടാരക്കരയില്‍ വന്‍ മദ്യശേഖരവുമായി ഒരാള്‍ പിടിയില്‍

Published : Aug 21, 2023, 10:43 PM IST
'അര ലിറ്ററിന്റെ 100 കുപ്പികള്‍'; കൊട്ടാരക്കരയില്‍ വന്‍ മദ്യശേഖരവുമായി ഒരാള്‍ പിടിയില്‍

Synopsis

 ഇയാള്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

കൊല്ലം: കൊട്ടാരക്കരയില്‍ വന്‍ മദ്യശേഖരവുമായി ഒരാള്‍ പിടിയില്‍. മേലില സ്വദേശി ജനാര്‍ദ്ദനക്കുറുപ്പിനെയാണ് പിടികൂടിയത്. അര ലിറ്ററിന്റെ 100 കുപ്പി മദ്യമാണ് ജനാര്‍ദ്ദനക്കുറുപ്പ് താമസിച്ചിരുന്ന വീടിന്റെ പിന്നിലായി മൂന്ന് ചാക്കുകളില്‍ ആയി സൂക്ഷിച്ചിരുന്നത്. കൊട്ടാരക്കര എക്‌സൈസ് കുന്നിക്കോട് പൊലീസുമായി ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മദ്യശേഖരം പിടികൂടിയത്. മുന്‍ അബ്കാരി കേസുകളിലെ പ്രതിയായ  ഇയാള്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ബേബി ജോണ്‍, സനില്‍കുമാര്‍, പ്രശാന്ത് മാത്യൂസ്, നിഖില്‍ എംഎച്ച്, അനീഷ് ടി എസ്, സുനില്‍ ജോസ്, കൃഷ്ണരാജ്, ബാലു എസ് സുന്ദര്‍, അനീസ, അജയകുമാര്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. 


നെയ്യാറ്റിന്‍കരയില്‍ 504 ലിറ്റര്‍ വ്യാജമദ്യം പിടികൂടി

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിന്‍കരയില്‍ 504 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ പി ഷാജഹാന്റെ നിര്‍ദ്ദേശാനുസരണം ആയിരുന്നു പരിശോധന. ബാലരാമപുരം ഉച്ചക്കട ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന 36 ലിറ്റര്‍ വ്യാജമദ്യമാണ് ആദ്യം പിടികൂടിയത്. മദ്യം കൊണ്ടുവന്ന കാട്ടാക്കട സ്വദേശികളായ പ്രകാശ്, സന്തോഷ് കുമാര്‍, തിരുവനന്തപുരം സ്വദേശി സതീഷ് കുമാര്‍ എന്നിവരെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് സന്തോഷ് കുമാറിന്റെ വീട്ടില്‍ നിന്ന് 936 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 468 ലിറ്റര്‍ വ്യാജ മദ്യവും, വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകളും കൂടി കണ്ടെടുക്കുകയായിരുന്നെന്ന് എക്‌സൈസ് അറിയിച്ചു. 
 

 'പുതുപ്പള്ളിയിൽ അര്‍ഹരായവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണം'; നിയമനടപടിയുമായി ചാണ്ടി ഉമ്മൻ 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ