ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; 13 പെട്ടികളില്‍ 665 ജീവികള്‍; പിടികൂടിയത് വന്‍ കള്ളക്കടത്ത്

Published : Oct 09, 2022, 11:44 AM IST
ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; 13 പെട്ടികളില്‍ 665  ജീവികള്‍; പിടികൂടിയത് വന്‍ കള്ളക്കടത്ത്

Synopsis

ധാരാവി സ്വദേശി ഇമ്മൻവേൽ രാജ, മസ്ഗാവ് സ്വദേശി വിക്ടർ ലോബോ എന്നിവരാണ് അറസ്റ്റിലായത്.

മുംബൈ: മലേഷ്യയിൽ നിന്ന് കടലാമകൾ, ആമകൾ, പെരുമ്പാമ്പ്, പല്ലികൾ എന്നിവയുൾപ്പെടെ 665  ജീവികളെ കള്ളക്കടത്ത് നടത്തിയ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവര്‍ കടത്തിയതില്‍ 548 ജീവികള്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. ബാക്കിയുള്ളവ ചത്തു.  2.98 കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന മൃഗങ്ങളെയാണ് ഡിആർഐ പിടിച്ചെടുത്തതായി ശനിയാഴ്ച ഡിആർഐ വൃത്തങ്ങൾ അറിയിച്ചു.

ധാരാവി സ്വദേശി ഇമ്മൻവേൽ രാജ, മസ്ഗാവ് സ്വദേശി വിക്ടർ ലോബോ എന്നിവരാണ് അറസ്റ്റിലായത്. ഡിആർഐ പറയുന്നതനുസരിച്ച്, മലേഷ്യയിൽ നിന്നുള്ള ഒരു കള്ളക്കടത്ത് ചരക്ക് ബുധനാഴ്ച രാത്രി സഹറിലെ എയർ കാർഗോ കോംപ്ലക്സിൽ (എസിസി) എത്തുമെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. അതിൽ അക്വേറിയം മത്സ്യങ്ങള്‍ എന്ന വ്യാജേന വിദേശ മൃഗങ്ങളെ കടത്തിയത്. 

എസിസിയിൽ നിന്ന് ചരക്ക് സ്വീകരിച്ച് ധാരാവിയിലേക്ക് പോകുകയായിരുന്ന ഒരു വാഹനം വൈൽ പാർലെയിൽ വച്ച് ഏജൻസി ഉദ്യോഗസ്ഥർ പിടികൂടി. പാക്കേജുകളുടെ പരിശോധിക്കുന്നതിനായി വാഹനം എസിസിയിലേക്ക് തിരികെ കൊണ്ടുപോയി. എ.സി.സിയിൽ എത്തിയപ്പോൾ 30 ഓളം പെട്ടികളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്. ഇവ തുറന്നപ്പോള്‍ തുറന്നപ്പോൾ ട്രേയ്‌ക്കടിയിൽ ഒളിപ്പിച്ച നിലയില്‍ ആമകളും പല്ലി, പെരുമ്പാമ്പ് തുടങ്ങിയ ഇഴജന്തുക്കളും ഉണ്ടെന്ന് കണ്ടെത്തി.

മൃഗങ്ങള്‍  കൈകാര്യം ചെയ്യാനുള്ള വിദഗ്ധരുടെ അഭാവത്തിൽ. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള ഒരു ടീമിനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി.  ആകെയുള്ള 30 പെട്ടികളിൽ 16 പെട്ടികളിൽ  അലങ്കാര മത്സ്യങ്ങള്‍ ആയിരുന്നു. എന്നാല്‍ 13 പെട്ടികളിൽ വിവിധ ഇനം ഉരഗങ്ങളും, ആമ, ആമ, പെരുമ്പാമ്പ് തുടങ്ങിയ 665 മൃഗങ്ങളാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി.

കൊന്നത് ഒമ്പതുപേരെ, നരഭോജി കടുവയെ വെടിവച്ച് കൊന്നു

ടിപ്പുവിനെ വെട്ടി റെയിൽവേ; മൈസൂരു-ബെം​ഗളൂരു ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം
ഒളിപ്പിക്കാൻ പോയത് ഇരുവേലിക്കലെ വീട്ടിലേക്ക്, കൂട്ട് നിന്നത് സുഹൃത്ത്, സ്ഥിരം കേസുകളിലെ പ്രതികൾ; 2 കിലോ കഞ്ചാവുമായി 66കാരിയും സഹായിയും അറസ്റ്റിൽ