
ആലപ്പുഴ: ആലപ്പുഴ ചെട്ടികുളങ്ങരയിൽ ഇന്നലെ രാത്രിയുണ്ടായ ഡിവൈഎഫ്ഐ- ആർ എസ് എസ് സംഘർഷത്തിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകരായ തുഷാർ ,അഖിൽ, വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാതി ബൈക്ക് തടഞ്ഞു നിർത്തി ഗോകുലിനെ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ഇവരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ ഗോകുലിൻ്റെ കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ ചെട്ടിക്കുളങ്ങര മേഖലയിൽ രാത്രി വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറി. ബിജെപി ഓഫീസിനും ആർ എസ് എസ് പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണം ഉണ്ടായി. ബി ജെ പിയുടെ ചെട്ടികുളങ്ങര പടിഞ്ഞാറൻ മേഖല ഓഫീസ് ഒരു സംഘം ഡിവൈഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ പൊലീസ് വിന്യാസമാണ് നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam