
ആലങ്ങാട്: കേക്ക് ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച കേസിൽ ഇടുക്കിയിൽ യുവാവ് അറസ്റ്റിലായി. മാങ്കുളം തൊഴുത്തുംകുടിയിൽ വീട്ടിൽ പ്രണവ് ശശിയെ (33) ആണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മാളികംപീടിക സ്വദേശിനിയായ യുവതിയുടെ പണം അപഹരിച്ചെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്.
ഹോംമേഡ് കേക്കുകൾ ഉണ്ടാക്കി വിൽപന നടത്തിയിരുന്ന യുവതിയിൽ നിന്ന് 2020 മുതൽ പ്രണവ് ശശി കേക്ക് വാങ്ങി വിൽപന നടത്തിയിരുന്നു. ഇടപാടുകൾ കൃത്യമായി നടത്തിയതോടെ വീട്ടമ്മയ്ക്ക് ഇയാളിൽ വിശ്വാസമായി. താൻ വ്യവസായിക അടിസ്ഥാനത്തിൽ കേക്കിന്റെ നിർമാണം ആരംഭിക്കാൻ പോകുന്നുവെന്ന് വീട്ടമ്മയെ ബോധ്യപ്പെടുത്തി ഇവരിൽനിന്ന് പലതവണയായി പണമായും സ്വർണമായും 3,72,500 രൂപ ഇയാൾ കൈക്കലാക്കി.
ബിസിനസ് ആരംഭിക്കാതായതോടെ വീട്ടമ്മക്ക് ഇയാളിൽ സംശയം തുടങ്ങി. പണവും സ്വർണവും തിരികെ ചോദിച്ച വീട്ടമ്മയെ ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്ന് വീട്ടമ്മ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Also: '301 കോളനിയില്‍ കൂടൊരുക്കും'; അരിക്കൊമ്പനെ പിടികൂടാന്‍ വനം വകുപ്പ് നടപടി തുടങ്ങുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam