
കൊല്ലം: ക്ഷേമനിധി വിഹിതം ബാങ്കിൽ അടയ്ക്കാത്ത നടപടി ചോദ്യം ചെയ്തതിന് തയ്യൽ തൊഴിലാളിയായ സ്ത്രീയ്ക്ക് ആർഎസ്പി നേതാവിൻ്റെ അസഭ്യവർഷം. നേതാവിൻ്റെ കൈയേറ്റ ശ്രമത്തിൻ്റെ ഉൾപ്പെടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടിക്ക് നിർബന്ധിതമായിരിക്കുകയാണ് പാർട്ടി.
കൊട്ടാരക്കരയിലെ ആര്‍എസ്പി ഓഫീസിൽ അരങ്ങേറിയതാണ് ഈ സംഭവം. അസഭ്യം പറയുന്നത് പാർട്ടിയുടെ തൊഴിലാളി യൂണിയനായ യുടിയുസിയുടെ നേതാവ് സലാഹുദ്ദീൻ. തയ്യൽ തൊഴിലാളിയായ സ്ത്രീയോടാണ് ആക്രോശം. കസേര ഉപയോഗിച്ച് മർദ്ദിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ക്ഷേമനിധിയിൽ അടയ്ക്കാനായി പിരിച്ച പണത്തെ കുറിച്ചു ചോദിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചതെന്ന് തയ്യൽ തൊഴിലാളിയായ സ്ത്രീ പറയുന്നു. പിരിച്ച പണം കൃത്യമായി ക്ഷേമനിധിയിൽ അടച്ചിട്ടുണ്ടെന്നാണ് സലാഹുദ്ദീൻ്റെ നിലപാട്. മോശം പെരുമാറ്റത്തിൻ്റെ ദൃശ്യങ്ങൾ പുറത്തായതോടെ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam