
തിരുവനന്തപുരം: ഒരു ബൈക്ക്, നിരവധി അപകടങ്ങൾ, പലയിടത്തായി കേസുകൾ. ഈ നിലയിൽ വ്യാജ കേസുണ്ടാക്കി ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നത് പതിവ്. പല സംഭവത്തിലും വിശദമായ അന്വേഷണത്തിൽ കേസ് തെളിയിച്ച് ക്രൈം ബ്രാഞ്ചാണ് പലപ്പോഴും തട്ടിപ്പുകാരെ കണ്ടെത്തുന്നത്. തലസ്ഥാനത്ത് ഇത്തരത്തിൽ ഒരൊറ്റ ബൈക്ക് ഉപയോഗിച്ച് നിരവധി അപകട കേസുകളാണ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം കുന്നുകുഴി സെബാസ്റ്റ്യൻ എന്നയാളുടെ പേരിലുള്ള ബൈക്കിൻറെ പേരിൽ മാത്രം അഞ്ച് കേസുകളാണ് കണ്ടെത്തിയത്. ഒരുപാട് കേസുകൾ ഇനിയുമുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. എല്ലാ കേസുകളിലും സെബാസ്റ്റ്യനും സഹോദരങ്ങളും സുഹൃത്തുക്കളും ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. KL-01 BR 1372 രജിസ്ട്രേഷനിലുള്ള ബൈക്കാണ് സെബാസ്റ്റിന്റെ ഉടമസ്ഥയിലുള്ള വാഹനം. നഗരത്തിലെ പല സ്റ്റേഷനുകളിലായി ഈ ബൈക്ക് ഉൾപ്പെട്ട അപകട എഫ്ഐആർ നിരവധിയാണ്.
കേസുകൾ ഇങ്ങനെ
ഇങ്ങിനെ സെബാസ്റ്റ്യൻറെ ഈ ബൈക്ക് ഉപയോഗിച്ച് മാഫിയ സംഘമുണ്ടാക്കിയത് നിരവധിക്കേസുകള്‍. ബൈക്കോടിച്ചതായി രേഖകളിലുള്ളത് സെബാസ്റ്റിൻറ സഹോദരൻമാരും സുഹൃത്തുക്കളും. നിലവിൽ 5 കള്ളക്കേസുണ്ടാക്കാൻ ഈ ബൈക്ക് ഉപയോഗിച്ചെന്നാണ് തെളിഞ്ഞത്. ഈ വാഹനം കൂടുതൽ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് സംശയം. കേസ് വന്നതോടെ സെബാസ്റ്റ്യൻ ബൈക്ക് വിറ്റെങ്കിലും ക്രൈം ബ്രാഞ്ച് ഈ വാഹനം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam