സാമ്പത്തിക തട്ടിപ്പ്; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോൺസൻ മാവുങ്കലിന്‍റെ മുൻ മാനേജറുമായ നിധി കുര്യൻ അറസ്റ്റിൽ

By Web TeamFirst Published Mar 28, 2024, 7:27 PM IST
Highlights

പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന വാഗ്ദാനം ചെയ്തായിരുന്നു നിധി പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. 22 ലക്ഷം രൂപയാണ് നിധി തട്ടിയെടുത്തതെന്നാണ് പരാതി.

പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന വാഗ്ദാനം ചെയ്തായിരുന്നു നിധി പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Read More : കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയം, സംസ്ഥാന സർക്കാര്‍ അഴിമതി സർക്കാരെന്നും കേന്ദ്ര ധനമന്ത്രി

click me!