ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി; ക്രൂരത വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം

Published : Jul 05, 2024, 03:21 PM IST
ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി; ക്രൂരത വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം

Synopsis

ഭർത്താവിന്‍റെ കൺമുന്നിൽ വെച്ചാണ് യുവതിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയത്.

ജയ്പൂർ: ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി. ഭർത്താവിന്‍റെ കൺമുന്നിൽ വെച്ചാണ് യുവതിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയത്. 24കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. രാജസ്ഥാനിലെ ജലവാറിലാണ് ദുരഭിമാനക്കൊല നടന്നത്. 

ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുൻപാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രവി ഭീലിനെ വിവാഹം കഴിച്ചത്. കുടുംബത്തെ ഭയന്ന് ദമ്പതികൾ വിവിധ സ്ഥലങ്ങളിൽ മാറിത്താമസിച്ചു. ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ ഗ്രാമത്തിൽ കഴിയവേ ഷിംലയുടെ വീട്ടുകാർ ഇരുവരെയും കണ്ടെത്തി. വ്യാഴാഴ്ച രവി ഭീലിനൊപ്പം ബാങ്കിൽ പോകവേ ഷിംലയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 

തുടർന്ന് രവി ഭീൽ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് ഷിംലയെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. യുവതിയുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. ഇക്കാര്യം ഉറപ്പിക്കാൻ മൃതദേഹാവശിഷ്ടങ്ങള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അഞ്ച് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് അടൽ പറഞ്ഞു. കുടുംബാംഗങ്ങൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

'ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാർ, കൂടുതൽ നഷ്ടപരിഹാരം നൽകണം'; ഹാത്രാസ് സന്ദർശിച്ച് രാഹുൽ ​ഗാന്ധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ