
തൃശൂര്‍: ചാലക്കുടിയില്‍ 75 കിലോ കഞ്ചാവുമായി (Cannabis) ഒരു കുടുംബത്തിലെ സ്ത്രീകള്‍ (Women) ഉള്‍പ്പെടെ നാലു പേര്‍ പിടിയില്. കുടുംബസമേതം ആന്ധ്രയില് നിന്ന് കഞ്ചാവ് കൊണ്ടു വരികയായിരുന്ന സംഘമാണ് എക്‌സൈസിന്റെ പിടിയിലാത്. ടാക്‌സി കാര്‍ ഓട്ടത്തിന് വിളിച്ചായിരുന്നു കഞ്ചാവ് കടത്ത്.
മണ്ണാര്‍ക്കാട് സ്വദേശി ഇസ്മയില്‍, മൈസൂര്‍ സ്വദേശി മുനീര്‍, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരാണ് തൃശൂര്‍ എക്സൈസ് ഇന്റലിജെന്റ്്സ് സംഘത്തിന്റെ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ ടാക്‌സി വിളിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ ഇറക്കണമെന്നായിരുന്നു ആവശ്യം. യാതൊരു സംശവും തോന്നിയില്ലെന്ന് ഡ്രൈവര്‍ പറയുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ദേശീയപാതയില്‍ അര്‍ധരാത്രി മുതല്‍ കാത്തുനിന്നിരുന്നു. പുലര്‍ച്ചെ 1.30ക്ക് ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനിലെത്തിയ കാര്‍ അധികൃതര്‍ തടഞ്ഞു. തുടക്കത്തില്‍ എക്‌സൈസ് സംഘത്തിന് പോലും സംശയമുണ്ടാക്കാത്ത രീതിയിലാരുന്നു ഇവരുടെ പെരുമാറ്റം. അടിയന്തിരമായി കുടുംബസമേതം വിമാനത്താവളത്തിലെത്തണമെന്നാണ് ഇവര്‍ പറഞ്ഞത്.
പിന്നീട് കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കടത്തിലെ വെളിച്ചത്തായത്. 30 ഓളം പക്കറ്റുകളിലായി ട്രാവല്‍ ബാഗ്കളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം 75 കിലോ കാഞ്ചവാണ് പിടികൂടിയത്. ഇതിന് 2 കോടിക്കു മേല്‍ വില വരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രയില്‍ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കാനാണ് കൊണ്ടുവന്നത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ പണം മുടക്കിയവരെ കുറിച്ച് പരിശോധിച്ച് വരികയാണ്.
കുമളി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ
നെടുങ്കണ്ടം: കുമളി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തമിഴ്നാട് കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങിച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന കോട്ടയം കാരാപ്പുഴ സ്വദേശിയായ പയ്യംമ്പള്ളി വീട്ടിൽ സുന്ദറി (24) നെയാണ് എക്സൈസ് സംഘം പിടി കൂടിയത്. 50 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
പ്രതിയുടെ പേരിലുള്ള ബൈക്കിൽ ഇയാളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം കമ്പത്ത് വച്ച് ഒരു മാല മോഷണം നടത്തുകയും തമിഴ്നാട് പൊലീസ് പ്രതികളേയും വാഹനവും പിടിച്ചെടുത്തിട്ടുള്ള കേസ് നിലവിലുണ്ട്. ബൈക്കിനെക്കുറിച്ച് അന്വേഷിച്ച് വരുമ്പോഴാണ് പ്രതി കഞ്ചാവ് വാങ്ങിച്ച് വന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ , ഉദ്യോഗസ്ഥരായ അനിൽ എം.സി., കൃഷ്ണകുമാർ , ജോസി വർഗ്ഗീസ്. മണികണ്ഠൻ, പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.