പ്രണയം, 15 ദിവസം മുമ്പ് ഓട്ടോ ഡ്രൈവറുമായി വിവാഹം; മധുവിധു മാറും മുമ്പ് സോനയുടെ മരണം, ദുരൂഹത

Published : Jul 03, 2023, 01:44 PM ISTUpdated : Jul 03, 2023, 02:36 PM IST
പ്രണയം, 15 ദിവസം മുമ്പ് ഓട്ടോ ഡ്രൈവറുമായി വിവാഹം; മധുവിധു മാറും മുമ്പ് സോനയുടെ മരണം, ദുരൂഹത

Synopsis

'ആശുപത്രിയിൽ ചെന്നപ്പോള്‍ മരുമകൻ വിപിൻ പറഞ്ഞത് സോന രാത്രി ഒൻപത് മണിയായതോടെ കിടന്നുറങ്ങിയെന്നാണ്. എന്നാൽ ഒൻപത് മണി സമയത്ത് മകള്‍ ഉറങ്ങിയിട്ടില്ല. പത്ത് മണിയോടെ അടുപ്പിച്ച് മകളെ വിളിച്ചിരുന്നു'- പിതാവ് പറയുന്നു.

കാട്ടാക്കട: തിരുവനന്തപുരത്ത് നവവധുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നല്‍കി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിന്‍റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെണ് സോനയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

അതേസമയം മകളുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛൻ ആരോപിച്ചു. ആശുപത്രിയിൽ ചെന്നപ്പോള്‍ മരുമകൻ വിപിൻ പറഞ്ഞത് സോന രാത്രി ഒൻപത് മണിയായതോടെ കിടന്നുറങ്ങിയെന്നാണ്. എന്നാൽ ഒൻപത് മണി സമയത്ത് മകള്‍ ഉറങ്ങിയിട്ടില്ല. പത്ത് മണിയോടെ അടുപ്പിച്ച് മകളെ വിളിച്ചിരുന്നു. ഉറങ്ങാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ അമ്മയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു എന്നാണ് പറഞ്ഞതെന്ന് പിതാവ് ആരോപിക്കുന്നു. 

പന്ത്രണ്ട് മണിയൊക്കെ ആയപ്പോഴാണ് ശബ്ദം കേട്ട് ഉണർന്ന് നോക്കുമ്പോള്‍ സോനയെ തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് ഭർത്താവ് കാട്ടക്കട പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സോന ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. സോന ആത്മഹത്യക്ക് ശ്രമിച്ചതായുള്ള വിവരം ഭർത്താവോ വീട്ടുകാരോ അല്ല അയൽവാസിയാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

എതിർപ്പുണ്ടായിട്ടും സോനയുടെ ആഗ്രഹപ്രകാരം ആണ് വിവാഹം നടത്തി കൊടുത്തത്. കഴിഞ്ഞ ദിവസം വിരുന്നിന് വീട്ടിൽ വന്ന് മടങ്ങുമ്പോഴും സോന സന്തോഷവതിയായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി പറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സോന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പതിനഞ്ച് ദിവസം മുമ്പായിരുന്നു ഓട്ടോ ഡ്രൈവറായ വിപിനും സോനയും തമ്മിലുള്ള വിവാഹം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.   

Read More : അവധി ദിവസം അമ്മ വീട്ടിൽ വിരുന്നെത്തി, തോട്ടിലെ കുഴിയില്‍ വിദ്യാർഥിനി മുങ്ങിമരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

 

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്