
കാസര്‍കോട്: സീതാംഗോളിയില്‍ ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. അബ്ദുല്ല മുസല്യാരുടെ മകന്‍ നിസാര്‍ ആണ് മരിച്ചത്. സംഭവത്തില്‍ ജേഷ്ഠന്‍ റഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സീതാംഗോളി മുഗുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഉറുമിയിലെ അബ്ദുല്ല മുസ്ലാരുടെ മകന്‍ 35 വയസുകാരനായ നിസാര്‍ ആണ് മരിച്ചത്. നിസാറിന്‍റെ നെഞ്ചില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. മുതുകിലും കുത്തേറ്റിട്ടുണ്ട്.
ജേഷ്ഠന്‍ റഫീഖാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നിസാറും റഫീഖും തമ്മില്‍ നേരത്തെ കലഹമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീടിനകത്ത് വച്ച് കുത്തേറ്റ നിസാര്‍ പുറത്തേക്ക് ഓടി വീട്ടുമുറ്റത്ത് വീഴുകയായിരുന്നു. രക്തം വാര്‍ന്നാണ് മരണം.
മരിച്ച നിസാര്‍ അവിവാഹിതനാണ്. കുടുംബ കലഹത്തെ തുടര്‍ന്ന് ഒരാഴ്ചക്കിടെ കാസര്‍കോട് ഇത് മൂന്നാമത്തെ കൊലപാതകമാണ്. ബേഡകത്ത് ഭര്‍ത്താവ് ഭാര്യയെ വിറക് കൊള്ളി കൊണ്ട് അടിച്ചു കൊന്നത് ചൊവ്വാഴ്ച. കുറത്തിക്കുണ്ട് കോളനിയിലെ സുമിതയെ ഭര്‍ത്താവ് അരുണ്‍കുമാറാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച മടിവയലില്‍ അ65 വയസുകാരനായ കുഞ്ഞമ്പു കൊല്ലപ്പെട്ട കേസില്‍ ഭാര്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കുഞ്ഞമ്പുവിന്‍റെ ഭാര്യ ജാനകിയുടെ പ്രേരണയിൽ രാജേഷ്, അനിൽ എന്നിവരാണ് കൊല നടത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam