
തൊടുപുഴ: തൊടുപുഴക്ക് സമീപം കുമാരമംഗലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ സിനിമ ചിത്രീകരണം നാട്ടുകാരുടെ പ്രതിഷേധത്തെ പോലീസ് തടഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് അണിയറ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണമാണ് കുമാരമംഗലത്ത് നടന്നിരുന്നത്. ഡി കാറ്റഗറിയിലാണ് കുമാരമംഗലം പഞ്ചായത്തിപ്പോൾ. നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തി ഷൂട്ടിങ് നടത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്ന് പൊലീസും പഞ്ചായത്ത് അധികൃതരുമെത്തി ചിത്രീകരണം നിര്‍ത്തിവെക്കാൻ നിർദേശം നൽകി. കലക്ടറുടെ അനുമതിയുണ്ടെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.
താരങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം നൂറോളം പേരാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. പഞ്ചായത്തിനെ അറിയിക്കാതെയായിരുന്നു ഷൂട്ടിംഗ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിന്നൽ മുരളിയായാണ് ടൊവിനോ അഭിനയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam