പെട്രോൾ പമ്പിൽ 500ന്റെയും 100ന്റെയും ഓരോ നോട്ടുകൾ കൊടുത്തു, വൈകിട്ട് ജീവനക്കാർ കണക്ക് നോക്കിയപ്പോൾ കണ്ടത് ഫാൻസി നോട്ടുകൾ, 4 പേർ അറസ്റ്റിൽ

Published : Aug 10, 2026, 11:56 PM IST
fancy note fraud

Synopsis

600 രൂപക്ക് ഡീസൽ അടിക്കുന്നു. 500ന്‍റെയും 100ന്‍റേയും ഓരോ നോട്ടുകളാണ് കൊടുക്കുന്നത്. കൂടുതലൊന്നും നോക്കാതെ കിട്ടിയ കാശ് പമ്പ് ജീവനക്കാരൻ ബാഗിലേക്ക് വെക്കുന്നു.

മാഹി: കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഫാൻസി നോട്ട് പെട്രോൾ പമ്പിൽ കൊടുത്ത് തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ. മാഹിയിലാണ് സംഭവം. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. കോഴിക്കോട് വളയം സ്വദേശി സായന്ത്, അക്ഷയ്, രജിത്ത്, ഷിജിത്ത് എന്നിവരാണ് മാഹി പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മാഹി പള്ളൂരിലെ പെട്രോൾ പമ്പിലേക്ക് രാത്രി 9.47ന് ഇന്നോവ കാർ എത്തുന്നു. 600 രൂപക്ക് ഡീസൽ അടിക്കുന്നു. 500ന്‍റെയും 100ന്‍റേയും ഓരോ നോട്ടുകളാണ് കൊടുക്കുന്നത്. കൂടുതലൊന്നും നോക്കാതെ കിട്ടിയ കാശ് പമ്പ് ജീവനക്കാരൻ ബാഗിലേക്ക് വെക്കുന്നു.

കണക്ക് നോക്കാനായി രാത്രി നോട്ടുകൾ എണ്ണിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. കിട്ടിയത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്നതരം ഫാൻസി നോട്ടായിരുന്നു 500ന്‍റേത്. ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് എഴുതിയിട്ടുമുണ്ട്. പള്ളൂർ സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്‍റെ നമ്പർ എടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സായന്തും അക്ഷയും രജിത്തും ഷിജിത്തും പിടിയിലായത്. മാഹിയിലെ മറ്റ് നാല് കടകളിൽ കൂടി ഇവർ ഫാൻസി നോട്ടുകൾ കൊടുത്ത് തട്ടിപ്പ് നടത്തിയെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിറവത്ത് മുനിസിപ്പൽ കൗൺസിലർക്ക് കുത്തേറ്റു; ആക്രമിച്ചത് ഭർതൃപിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ