ഗർഭിണിയായ ‌മകളെ വാഹനത്തിൽനിന്ന് വലിച്ചിഴച്ച് വയറ്റിൽ ചവിട്ടി, മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ

Published : Jul 17, 2022, 12:06 AM ISTUpdated : Jul 17, 2022, 12:07 AM IST
ഗർഭിണിയായ ‌മകളെ വാഹനത്തിൽനിന്ന് വലിച്ചിഴച്ച് വയറ്റിൽ ചവിട്ടി, മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ

Synopsis

ഇയ്യക്കോട് ജംഗ്ഷന് സമീപം വാഹനം തടഞ്ഞു നിർത്തി യുവതിയെ വലിച്ചു താഴെയിടുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. കുതറിയോടിയ മകൾ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വച്ചും സതീശൻ അക്രമിച്ചു.

കൊല്ലം: കടയ്ക്കലിൽ മകളെ അക്രമിച്ച അച്ഛൻ പിടിയിൽ. കിളിമാനൂർ സ്വദേശി സതീശനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കായി സ്കൂട്ടറിൽ എത്തിയ നാല് മാസം ഗര്‍ഭിണിയായ മകളെ സതീഷൻ അക്രമിച്ചത്. ഇയ്യക്കോട് ജംഗ്ഷന് സമീപം വാഹനം തടഞ്ഞു നിർത്തി യുവതിയെ വലിച്ചു താഴെയിടുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. കുതറിയോടിയ മകൾ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വച്ചും സതീശൻ അക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടിച്ചുവച്ചത്. ഇയാളെ കടക്കൽ പൊലീസെത്തി അറസ്റ്റ് ചെയ്തു. 

രാത്രിയിൽ ഓട്ടോയിൽ കറക്കം, വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കും, കിളിമാനൂരിൽ രണ്ട് പേർ പിടിയിൽ

കിളിമാനൂർ സ്റ്റേഷനിലും കടയ്ക്കൽ സ്റ്റേഷനിലുമായി രണ്ടു കൊലപാതക കേസുകളിൽ പ്രതിയാണ് സതീശൻ. ഇയാളുടെ മര്‍ദ്ദനം സഹിക്കാതെ ഭാര്യ വീട് വിട്ടിറങ്ങി പോയി. ഇതിന് കാരണം മകളാണെന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ യുവതിയെ കടയ്ക്കൽ താലുക്കാശുപത്രിതിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് സതീശനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കണ്ണൂർ ചെറുപുഴ കാനംവയലിൽ ഉരുൾപൊട്ടൽ, ഫയർഫോഴ്സ് സ്ഥലത്തെത്തി
 

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്