
അമ്പലപ്പുഴ: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ നെക്ളസ് മോഷണം പോയി. പുന്നപ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ശനിയാഴ്ച പുലർച്ചെ ശാന്തി വിവേക് എത്തിയപ്പോൾ തിടപ്പള്ളിയും ശ്രീകോവിലും തല്ലിത്തകർത്ത നിലയിൽ കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാല് ഗ്രാം തൂക്കം വരുന്ന സ്വർണ നെക്ളേസ് നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് ക്ഷേത്രം ജോയിൻ്റ് സെക്രട്ടറി ത്യാഗരാജൻ പറഞ്ഞു.
പത്തനംതിട്ടയില്‍ ക്ലബ്ബില്‍ പണം വച്ച് ചീട്ടുകളി; 12 പേര്‍ പിടിയില്‍, ഒരാള്‍ പൊലീസുകാരന്‍
ഓഫീസ് മുറിയും തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ടെങ്കിലും ഇവിടെ നിന്ന് യാതൊന്നും നഷ്ടപ്പെട്ടില്ല. ഏകദേശം 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുൻപ് കാക്കാഴം കായിപ്പള്ളി ശ്രീദേവി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ആറ് തൂക്കുവിളക്കുകളാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam