
ഇൻഡോർ: മൂന്ന് പെൺമക്കളെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തു വന്ന അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് മക്കളെ 45കാരനായ പിതാവ് ചൂഷണത്തിനിരയാക്കിയത്. 15,17,19 വയസുള്ള കുട്ടികളെ കഴിഞ്ഞ നാല് വർഷമായി പ്രതി ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബുധനാഴ്ച പൊലീസ് പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജൂൺ12 വരെ ജുഡീഷ്യൽ കസ്റ്റഡയിൽ വിട്ടിരിക്കുകയാണ്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഭയന്നാണ് കുട്ടികൾ വിവരം പുറത്ത് പറയാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പീഡനം സഹിക്കവയ്യാതെ കുട്ടികൾ ഭീഷണി മറികടന്ന് അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭർത്താവിന്റെ പ്രവർത്തികളെ ഭാര്യയും ചോദ്യം ചെയ്തതോടെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പരാതിയുമായി മാതാവ് തന്നെ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ബിൽഡിംഗ് കോൺട്രാക്ടറായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam