അമ്മയെ തല്ലുന്നത് തടയാന്‍ ശ്രമിച്ചു; ഏഴുവയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Published : Jul 10, 2019, 11:18 AM ISTUpdated : Jul 10, 2019, 11:52 AM IST
അമ്മയെ തല്ലുന്നത് തടയാന്‍ ശ്രമിച്ചു; ഏഴുവയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Synopsis

 വഴക്കിനിടെ കുട്ടി അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ക്ഷുഭിതനായ പിതാവ് കുട്ടിയെ മര്‍ദ്ദിക്കുകയും നിലത്തേക്ക് എറിയുകയും ചെയ്തു.

തിരുനെല്‍വേലി: അമ്മയെ തല്ലുന്നത് തടയാന്‍ ശ്രമിച്ച ഏഴുവയസ്സുകാരിയെ അച്ഛന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ യുവാവും ഭാര്യയും തമ്മില്‍ വഴക്കുണ്ടാക്കുന്നതിനിടെ അമ്മയെ രക്ഷിക്കാനെത്തിയ കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കൈലാഷിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

 തിരുനെല്‍വേലിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കൈലാഷ് രാവിലെ ജോലിക്ക് പോകുമ്പോള്‍ അടുത്ത വീട്ടില്‍ കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി. ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചെങ്കിലും കളിയില്‍ മുഴുകിയ കുട്ടി ഇത് ശ്രദ്ധിച്ചില്ല.

ജോലിക്ക് ശേഷം മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ കുട്ടിയുടെ പെരുമാറ്റത്തെ സംബന്ധിച്ച് ഭാര്യയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് യുവതിയെ കൈലാഷ് മര്‍ദ്ദിച്ചു. ഇതുകണ്ട കുട്ടി അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ക്ഷുഭിതനായ ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുകയും നിലത്തേക്ക് എറിയുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വീടിനുമുകളില്‍ നിന്ന് വീണാണ് കുട്ടി മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച ദമ്പതികള്‍ കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ ധൃതിയില്‍ നടത്തി. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ബന്ധുക്കളെയും നാട്ടുകാരെയും സമീപിച്ചപ്പോഴാണ് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയതിന്‍റെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി പിതാവിനെയും കൊലപാതകം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിന് അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം